തന്‍റെ നഗ്ന ഫോട്ടോ ചോദിച്ചയാള്‍ക്ക് യുവനടി അന്‍സിബയുടെ മറുപടി

മീ ടു വെളിപ്പെടുത്തലുകള്‍ സജീവമായി ചര്‍ച്ചയായിക്കൊണ്ടിരിക്കുമ്പോ‍ഴും സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടരുന്നു.

നടി അന്‍സിബയാണ് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നത്. നിങ്ങളുടെ നഗ്ന ചിത്രമയക്കൂ, ഞാന്‍ പണം നല്‍കാം എന്ന് അജീഷ് എന്ന് പേരുള്ള യുവാവ് തനിക്ക് സന്ദേശം അയച്ചെന്നാണ് അന്‍സിബ വെളിപ്പെടുത്തിയത്.

പിന്നാലെ അന്‍സിബ ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റിന് താ‍ഴെയും ഇയാള്‍ കമന്‍റുമായി വന്നു. ഇന്‍ബോക്‌സ് ചെക്ക് ചെയ്യുക എന്നായിരുന്നു സന്ദേശം.

വ്യാജ അക്കൗണ്ടിലൂടെ മെസേജ് ചെയ്താലും നിങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ടുപിടിക്കുമെന്ന് അന്‍സിബ മറുപടിയായി പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് തന്‍റെ യഥാര്‍ത്ഥ അക്കൗണ്ട് ആണെന്നായിരുന്നു അയാളുടെ മറുപടി.

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികളെ ആക്രമിക്കുന്നത് നിത്യം സംഭവമായി മാറിയിരിക്കുകയാണെന്ന് അന്‍സിബ പറഞ്ഞു.

മി ടു പോലെ ധീരമായ ക്യാംപെയ്‌നുകള്‍ ലോകം മുഴുവന്‍ ചര്‍ച്ചയാകുമ്പോഴും ഇതുപോലുള്ളവര്‍ അതിനെ നിസാരവത്കരിക്കുകയാണ്. ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും അന്‍സിബ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News