പൂനെക്കെതിരെ തകര്‍പ്പന്‍ ജയവുമായി ബംഗളുരു എഫ്‌സി

ഐഎസ്എല്ലില്‍ പൂനെക്കെതിരെ തകര്‍പ്പന്‍ ജയവുമായി ബംഗളുരു എഫ്‌സി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബംഗളുരുവിന്റെ ജയം.

രണ്ട് മിനിട്ടിനിടെ നായകന്‍ സുനില്‍ഛേത്രി നേടിയ ഇരട്ടഗോളിന്റെ മികവിലാണ് ബംഗളുരു പൂനെയുടെ തട്ടകത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. 41-ാം മിനിഡട്ടിലും 43-ാം മിനിട്ടിലുമാണ് സുനില്‍ഛേത്രി വല ചലിപ്പിച്ചത്.

പിന്നാലെ 64-ാം മിനിട്ടില്‍ മികു കൂടി ഗോള്‍ നേടി ബംഗളുരുവിന്റെ ഗോള്‍വേട്ട പൂര്‍ത്തിയാക്കി. ഇതോടെ 2 ജയവുമായി ബംഗളുരു പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഒരു ജയം പോലും കണ്ടെത്താന്‍ കഴിയാതെ പൂനെ 9ാം സ്ഥാനത്തുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here