കുട്ടികളെ മുന്നില്‍ നിര്‍ത്തി സംഘപരിവാര്‍ പ്രതിഷേധം; കര്‍ശന നടപടികളുമായി ബാലാവകാശ കമ്മീഷന്‍

കണ്ണൂര്‍: കുട്ടികളെ മുന്നില്‍ നിര്‍ത്തി പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍.

ശബരിമല പ്രതിഷേധത്തില്‍ കുട്ടികളെ മനുഷ്യകവചമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയത്തിനെ തുടര്‍ണാണ് നടപടി. കുട്ടികളെ കവചമായി ഉപയോഗിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങള്‍ ചുമത്തി കേസ് എടുക്കണമെന്നാണ് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം.

ശബരിമല പ്രതിഷേധ സമരത്തിനിടെ കുട്ടികളെ സമരത്തിന്റെ മുന്‍നിരയില്‍ നിര്‍ത്തി പോലീസിനെ പ്രതിരോധിക്കുന്ന സംഭവം ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടു. ഇതിനെ തുടര്‍ന്നാണ് ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നടപടികള്‍ ആരംഭിച്ചത്.

ശബരിമലയില്‍ സമരത്തിനായി കുട്ടികളെ ഉപയോഗിച്ചവര്‍ക്കെതിരെ കേസ് എടുക്കാന്‍ കമ്മീഷന്‍ ഡി ജി പി ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബാലനീതി നിയമം 25 ആം വകുപ്പ് അനുസരിച്ച് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.പി സുരേഷ് പറഞ്ഞു.

കുട്ടികളുടെ അവകാശങ്ങള്‍ക്കായി അവര്‍ സ്വന്തം നിലയില്‍ നടത്തുന്ന സമരങ്ങള്‍ നിയമ നടപടിയുടെ പരിധിയില്‍ വരില്ല. എന്നാല്‍ കുട്ടികളെ മുന്നില്‍ നിര്‍ത്തി മുതിര്‍ന്നവര്‍ പ്രക്ഷോഭങ്ങള്‍ നടത്തിയാല്‍ അവര്‍ക്കെതിരെ നടപടി എടുക്കും.

അറസ്റ്റ്, ലാത്തി ചാര്‍ജ് തുടങ്ങിയ പോലീസ് നടപടികളില്‍ നിന്ന് രക്ഷ നേടാന്‍ കുട്ടികളെ കവചമായി ഉപയോഗിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത്തരം സംഭവങ്ങള്‍ തടയാന്‍ നടപടികള്‍ ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News