പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി; ഒരു കൂട്ടര്‍ കൊടിയെടുത്ത് സമരം ചെയ്യുമ്പോള്‍ മറ്റൊരു കൂട്ടര്‍ കൊടിയില്ലാതെ ഇതിനൊപ്പം ചേരുന്നു

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ രാജ്യം ഭരിക്കുന്ന കക്ഷി തന്നെ രംഗത്തിറങ്ങിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു കൂട്ടര്‍ കൊടിയെടുത്ത് സമരം ചെയ്യുമ്പോള്‍ മറ്റൊരു കൂട്ടര്‍ കൊടിയില്ലാതെ ഇതിനൊപ്പം ചേര്‍ന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയായ നാം മുന്നോട് എന്ന സംവാദ പരിപാടിയില്‍ സംസാരിക്കവേയാണ് ശബരിമല വിഷയത്തില്‍ അദ്ദേഹം തന്റെ നിലപാട് ഒന്ന് കൂടി മൂര്‍ച്ചപ്പെടുത്തിയത്. പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്ന് മുഖ്യമന്ത്രി പരിഹാസ രൂപേണ ഓര്‍മ്മിപ്പിച്ചു.

നിയമവാഴ്ചയുള്ള രാജ്യത്ത് ഭരിക്കുന്ന കക്ഷി തന്നെ നിയമം അട്ടിമറിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ബിജെപിയെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനും കിട്ടി മുഖ്യമന്ത്രിയുടെ തട്ട്. ഒരു കൂട്ടര്‍ കൊടിയെടുത്ത് സമരം ചെയ്യുമ്പോള്‍ മറ്റൊരു കൂട്ടര്‍ കൊടിയില്ലാതെ ഇതിനൊപ്പം ചേര്‍ന്നിരിക്കുകയാണ്.

കൊടിയില്ലാത്തവര്‍ കൊടിയുള്ളവരുടെ നേതൃത്വം അംഗീകരിക്കുന്നു. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണ് ഇരു വിഭാഗം പ്രക്ഷോഭകരുടെയും ലക്ഷ്യം.

ഇവര്‍ക്ക് കേരളത്തിന്റെ മതനിരപേക്ഷ മനസിനെ ഉലയ്ക്കാനാവില്ല. സുപ്രീംകോടതി വിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി തീര്‍ച്ചയുടെ സ്വരത്തില്‍ മുന്നറിപ്പ് നല്‍കി.

മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, എഴുത്തുകാരി കെ ആര്‍ മീര, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി കെ ആര്‍ നായര്‍, ലോകസഭാ സെക്രട്ടറി ജനറല്‍ പി ഡി റ്റി ആചാരി, പ്രമുഖ എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍, സ്വാമി സന്ദീപാനന്ദ ഗിരി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസാണ് പരിപാടിയുടെ മോഡറേറ്റര്‍. ചര്‍ച്ചയുടെ പൂര്‍ണരൂപം ഞായറാഴ്ച രാത്രി 7.30 മുതല്‍ വിവിധ വാര്‍ത്താ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News