കൊച്ചിയിലെ ജ്വല്ലറിയില്‍ നടന്ന മോഷണത്തില്‍ പ്രതിയായ യുവതിയെ തിരഞ്ഞ് പോലീസ്. വള വാങ്ങാനെന്ന വ്യാജേനെയെത്തി വള തിരയുന്നതിനിടെ മോഷണം നടത്തിയ യുവതിയെയാണ് പൊലീസ് തിരയുന്നത്.
ജ്വല്ലറിയിലെത്തിയ പെണ്‍കുട്ടി, വളതിരയുകയെന്ന വ്യാജേനെ മോഷണം നടത്തുകയായിരുന്നു. സെയില്‍സ് മാന്‍ ഇല്ലാത്ത സമയത്ത് വള മോഷ്ടിച്ച് ബാഗിലേക്ക് വെച്ച യുവതി പിന്നീട് അമ്മയെ വിളിച്ചു വരാം എന്നു പരഞ്ഞ് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
മോഷണം സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. സംശയം തോന്നാത്ത വിധത്തിലായിരുന്നു യുവതിയുടെ പെരുമാറ്റമെന്ന് കടയുടമ പറഞ്ഞു.യുവതി കടയിൽ നിന്നിറങ്ങിയ ശേഷം സ്വർണ്ണവള സൂക്ഷിച്ചിരുന്ന ട്രേയുടെ ഭാരം നോക്കിയപ്പോഴായിരുന്നു സ്വർണ്ണം മോഷ്ടിച്ചതായി തിരിച്ചറിഞ്ഞത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
Get real time update about this post categories directly on your device, subscribe now.