ഡബ്ല്യുസിസിയുടെ പരാതിയില്‍ സിനിമാ മേഖലയിലെ സംഘടനകള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

സിനിമാ മേഖലയിലെ മറ്റ്സംഘടനകളിലും പരാതി പരിഹാര സമിതികൾ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി സമർപ്പിച്ച ഹർജിയിൽ സംഘടനകൾക്കും സർക്കാരിനും സെൻസർ ബോർഡിനും
ഹൈക്കോടതിയുടെ നോട്ടീസ്.

ഫെഫ്ക്ക ,മാക്ട ,ഫിലിം ചേമ്പർ ,ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻഎന്നീ സംഘടനകൾക്കാണ് പ്രത്യേക ദൂതൻ വഴി കോടതി നോട്ടീസയച്ചത്. ലൈംഗീകാതിക്രമം സംബസിച്ച പരാതികൾ പരിഹരിക്കാൻ
സിനിമാ മേഖലയിലെ എല്ലാ സംഘടകളിലും ആഭ്യന്തര സമിതി വേണമെന്നാണ് ഡബ്ല്യുസിസിയുടെ ആവശ്യം. ഹർജി കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും .

അമ്മ സംഘടനയിൽ സമിതി വേണമെന്ന ഹർജി കോടതി നാളെ പരിഗണിക്കും. ഇതിനിടെ രാഷ്ട്രീയ പാർട്ടികളിലും
മറ്റ് സംഘടനകളിലും പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയും ഹൈക്കോടതിയിലെത്തി. സെന്റർ ഫോർ കോൺസ്റ്റിറ്റ്യൂഷണൽ റൈറ്റ്സ് എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News