15 കഷ്ണങ്ങളാക്കി അവര്‍ ഖഷോഗിയെ വെട്ടി നുറുക്കി; ഹെഡ് ഫോണില്‍ പാട്ട് കേട്ടുകൊണ്ട്

യുഎസ് മാധ്യ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ കൈയ്യിലുണ്ടെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.

ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവ ചെവ്വാഴ്ച പുറത്തുവിടുമെന്നും ഇദ്ദേഹം പറഞ്ഞു. തുര്‍ക്കിയുടെ നിലപാടില്‍ സൗദി ആശങ്കയിലാണ്.

അതേസമയം ഖഷോഗി കൊല്ലപ്പെട്ടത് കോണ്‍സുലേറ്റില്‍ വച്ചല്ല കൊല്ലപ്പെട്ടതെന്ന് വാദിക്കാനായി ബോഡി ഡബ്ലിങ് ഉള്‍പ്പെടെയുള്ള നീക്കത്തിന് സൗദി തയ്യാറാവുന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്.

സൗദി കോണ്‍സുലേറ്റിന്റെ സമീപത്തുള്ള സിസി ടിവിയില്‍ ഖഷോഗിയോട് സാമ്യമുള്ളയാളുടെ ദൃശ്യം ലഭിച്ചതോടെയാണ് സൗദി ഇത്തരത്തിലൊരു നീക്കത്തിന് തയ്യാറാവുന്നത്.

സൗദി ഭരണകൂടത്തിന്റെയും കിരീടാവകാശിയുടെയും കടുത്ത വിമര്‍ശകനായിരുന്നു ഖഷോഗി. കഴിഞ്ഞ രണ്ടിന് വിവാഹ സംബന്ധിയായ രേഖകള്‍ക്ക് വേണ്ടി കോണ്‍സുലേറ്റില്‍ എത്തിയ ഖഷോഗിയെ പിന്നീട് കാണാതാവുകയായിരുന്നു. പിന്നീട് പ്രതിശ്രുത വധു തുര്‍ക്കി പൊലീസില്‍ പരാതിനല്‍കുകയായിരുന്നു.

15 അംഗ സൗദി ഫോറന്‍സിക് വിദഗ്ധന്മാരാണ് കൊലപാതകം നടത്തിയതെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കൃത്യത്തിനായി ഇവര്‍ സ്വകാര്യ വിമാനത്തില്‍ റിയാദില്‍ നിന്നും സൗദിയിലെത്തി. കൃത്യം നടത്തിയ ശേഷം ഉടന്‍ തന്നെ മടങ്ങുകയും ചെയ്തുവെന്നാണ് തുര്‍ക്കിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഖഷോഗിയെ കാണാതായതിന്റെ രണ്ടാഴ്ചയോളം തങ്ങള്‍ക്ക് ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു അറിവുമില്ലെന്ന് നിലപാട് സ്വീകരിച്ചിരുന്ന സൗദി അറേബ്യ പിന്നീട് കോണ്‍സുലില്‍ വെച്ച് ഖഷോഗി കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തുകയായിരുന്നു.

ഇക്കാര്യത്തില്‍ സൗദി പറയുന്ന ന്യായവാദങ്ങള്‍ തുര്‍ക്കി പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെറ്റെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. തുര്‍ക്കി പൊലീസിന്റെ വിശദമായ റിപ്പോര്‍ട്ടായിരിക്കും ഉര്‍ദുഗാന്‍ വെളിപ്പെടുത്തുക.

കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗിയെ കുരുക്കി കൊലപ്പെടുത്തിയത് ആസുത്രിതമായിട്ടായിരുന്നു. ബന്ധനസ്ഥനാക്കിയ ശേഷം ഖഷോഗിയെ ക്രൂരമായി പീഡിപ്പിച്ചു. വിരലുകള്‍ മുറിച്ച് മാറ്റി.

പിന്നീട് തലയും മുറിച്ച് മാറ്റി. ഹെഡ്‌ഫോണില്‍ പാട്ട്‌കേട്ട് അവര്‍ ഖഷോഗിയുടെ മൃതദേഹം 15 കഷ്ണങ്ങളാക്കി മുറിച്ചുമാറ്റി. ഹുറിയത് ന്യൂസ്‌പേപ്പറില്‍ അബ്ദുള്‍ഖാദിര്‍ സെല്‍വിയുടെ കോളത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here