ആറുവയസ്സുകാരി കായലില്‍ വീണു; രക്ഷകനായി ഫുഡ് ഡെലിവറി ബോയ്

ബെയ്ജിങ്: കനാലില്‍ വീണ കുട്ടിയ്ക്ക് രക്ഷകനായി ഭക്ഷണ വിതരക്കാരന്‍. കിഴക്കന്‍ചൈനയിലെ ഷോസിങ് നഗരത്തിലാണ് സംഭവം. ഹി ലിന്‍ഫിങ് എന്ന യുവാവാണ് കനാലില്‍ വീണ കുട്ടിയെ സംയോജിതമായ ഇടപെടല്‍ കൊണ്ട് രക്ഷപ്പെടുത്തിയത്.

മോപ്പു ക‍ഴുകുകയായിരുന്ന കുട്ടി കാല്‍ വ‍ഴുതി വെള്ളത്തിലേക്ക് വീ‍ഴുകയായിരുന്നു. ആ സമയത്താണ് ഫുഡ് റിവ്യൂ ആന്‍ഡ് ഡെലിവറി സര്‍വീസായ മേയ് ടുവാനിലെ ജീവനക്കാരനായ യുവാവ് ആ വ‍ഴി ബെെക്കില്‍ എത്തിയത്.

കുട്ടി വെള്ളത്തില്‍ മുങ്ങിത്താ‍ഴുന്നതു കണ്ടതോടെ, യുവാവ് ബെെക്ക് നിര്‍ത്തി കായലിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ റോഡില്‍ കയറ്റി നിര്‍ത്തിയ ശേഷം കനാലില്‍ പോയ അവളുടെ ചെരിപ്പ്എ ടുത്ത് കൊടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News