ശബരിമല സ്ത്രീ പ്രവേശനം; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ശബരിമല പ്രവേശനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.
രണ്ട് അഭിഭാഷകർ ഉൾപ്പെടെ 4 യുവതികളാണ് ഹൈകോടതിയെ സമീപിച്ചത് .

തങ്ങൾ അയ്യപ്പഭക്തരാണെന്നും സുപ്രീം കോടതി സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടി . ശബരിമലയിൽ പ്രവേശിക്കാൻ എത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകണമെന്ന് നിർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവൂ ള്ളതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു .

സംരക്ഷണം ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് അപേക്ഷ നൽകിയതായും ഹർജിയിലുണ്ട് .
ദേവസ്വം ബോർഡ് ചെയർമാൻ, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരും രാഷ്ട്രീയ പാർട്ടി നേതാക്കളായ രമേശ് ചെന്നിത്തല,പി എസ് ശ്രീധരൻപിള്ള, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരാണ് എതിർകക്ഷികൾ.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും, ബി ജെ പി യുടെയും ദേശീയ അദ്ധ്യക്ഷന്മാരെയും എതിർകക്ഷികളായി ഉൾപ്പെടുത്തിയിട്ടുണ്ട് . ഹർജി കോടതി പിന്നീട് പരിഗണിക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News