23-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ ഒന്നു മുതൽ

23ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിൽ 2 മലയാള ചിത്രങ്ങൾ. സുഡാനി ഫ്രം നൈജീരിയ, ഇൗ.മ.യൗ എന്നി സിനിമകളാണ് മത്സരിക്കുന്നത്. നവംബർ ഒന്ന് മുതൽ മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷനും 10 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും.

ഡിസംബർ 7 മുതൽ 13 വരെയായി നടക്കുന്ന 23ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ 150 ഒാളം ചിത്രങ്ങളാകും പ്രദർശനത്തിനെത്തുക. മത്സവിഭാഗത്തിലെ 14 ചിത്രങ്ങളിൽ 2 മലയാള സിനിമകളാണ് ഇടം നേടിയിട്ടുള്ളതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു.

മേളയിൽ ആകെ 150 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക. മത്സര വിഭാഗത്തിൽ ആകെ 96 ചിത്രങ്ങൾ വന്നതിൽ നിന്നാണ് 14 എണ്ണം തെരഞ്ഞെടുത്തത്. മലയാള സിനിമ ഇന്ന് വിഭാഹത്തിൽ ഒാത്ത്, പറവ, ഭയാനകം, ഉടലാ‍ഴം, മായാനദി, ബിലാത്തിക്കു‍ഴൽ, പ്രതിഭാസം, ഇൗട, കോട്ടയം, ഹ്യൂമൻസ് ഒാഫ് സംവൺ, സ്ളീപ്പ് ലെസ് ലി യുവേ‍ഴ്സ്, അവ് മറിയ എന്നീ 12 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുക. പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ അതിജീവനം എന്ന പ്രത്യേക പാക്കേജും ഉണ്ടാകും.

മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ ഒന്നിനും ഒാൺലൈൻ രജിസ്ട്രേഷൻ 10നുമാകും ആരംഭിക്കുക.

അക്കാദമിയുടെ 5 സെന്‍റർ മുഖേനയാകും ഡെലിഗേറ്റ് രജിസ്ട്രേഷൻ. ഒരു സെന്‍ററിൽ നിന്നും 500 പാസാകും നൽകുക. ഇതിൽ 200 എണ്ണം മുതിർന്ന പൗരൻമാർക്കായിരിക്കും. 2000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ നടത്തിപ്പിനായി ബാക്കി തുകയ്ക്കായി സ്പോൺസർമാരെ കണ്ടെത്താനുള്ള നടപടിയും അക്കാദമി ത്വരിതപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here