പേടിഎം വിജയ് ശേഖറിനെ ബ്ലാക്ക് മെയില്‍ ചെയ്ത് കോടികള്‍ തട്ടാന്‍ ശ്രമം; സെക്രട്ടറിയടക്കം മൂന്ന് പേടിഎം ജീവനക്കാര്‍ അറസ്റ്റില്‍

പേടിഎം ഉടമ വിജയ് ശേഖറിനെ ബ്ലാക്ക് മെയില്‍ ചെയ്ത് 20 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേടിഎം ജീവനക്കാരെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങളും വ്യക്തി വിവരങ്ങളും ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടാന്‍ ശ്രമിച്ചത്. വിജയ് ശേഖറിന്റെ സെക്രട്ടറിയായ വനിത ഉള്‍പ്പെടെയുള്ള മൂന്ന് പേരെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്

കഴിഞ്ഞ ദിവസമായിരുന്നു പേടിഎം ഉടമ വിജയ് ശേഖറിന് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ പേ ടി എം ജീവനക്കാര്‍ തന്നെ ശ്രമം നടത്തിയത്. കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങളും വ്യക്തി വിവരങ്ങളും ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു 20 കോടി രൂപ ആവശ്യപ്പെട്ടത്.

സംഭവത്തില്‍ തന്റെ ജീവനക്കാരെ സംശയം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വിജയ് ശേഖര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തത്. സോണിയ ധവാന്‍,രൂപക് ജയിന്‍,ദേവേന്ദ്ര കുമാര്‍ എന്നീ ജീവനക്കാരാണ് അറസ്റ്റിലായത്.

വിജയ് ശേഖറിന്റെ സെക്രട്ടറിയാണ് അറസ്റ്റിലായ സോണിയ ധവാന്‍. സോണിയ ധവാനാണ് ബ്ലാക്ക് മെയില്‍ ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും പൊലീസ് ശേഖരിച്ചു. സംഭവത്തിലെ ഗൂഡാലോചനയില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്നും ഇതിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here