ബിജെപി, സുഭാഷ് ചന്ദ്ര ബോസിനെയും ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു: സിപിഐഎം

സുഭാഷ് ചന്ദ്ര ബോസിനെ ഹൈജാക്ക് ചെയ്യാന്‍ ബിജെപി ശ്രമിക്കുന്നതായി സിപിഐഎം പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി. സ്വാതന്ത്ര സമരത്തില്‍ പങ്കെടുക്കാത്ത ആര്‍എസ്എസ് ചരിത്രം തിരുത്തിയെഴുതുകയാണ്.

കോണ്‍ഗ്രസ് നേതാവും ആദ്യ ആഭ്യന്തരമന്ത്രിയുമായ സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ഹൈജാക്ക് ചെയ്തത് പോലെ സുഭാഷ് ചന്ദ്രബോസിനേയും സ്വന്തമാക്കാനാണ് ആര്‍എസ്.എസ് ശ്രമം.

കോണ്‍ഗ്രസ് അംഗങ്ങള്‍ വര്‍ഗിയ പാര്‍ട്ടികളിലും അംഗമാകുന്നതിനെ തടഞ്ഞ പാരമ്പര്യമാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ഉള്ളത്.സ്വാതന്ത്ര സമര സേനാനികളെ സ്വന്തമാക്കാനാണ് ആര്‍.എസ്.എസ്- ബിജെപി ശ്രമം ഇന്ത്യന്‍ ജനത തള്ളി കളയുമെന്നും പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News