സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ അറസ്റ്റ് ചെയ്യുന്നതിന് ദില്ലി ഹൈക്കോടതിയുടെ വിലക്ക്

കൈകൂലി കേസില്‍ ഒന്നാം പ്രതിയായ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ അടുത്ത തിങ്കളാഴ്ച്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു.

അസ്താന നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സ്‌പെഷ്യല്‍ ഡയറക്ടര്‍ക്ക് എതിരായ കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സിബിഐ ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

സിബിഐയുടെ ആഭ്യന്തര തര്‍ക്കങ്ങള്‍ കോടതി വ്യവഹാരത്തിലേയക്കും നീങ്ങുന്നു.അതേ സമയം അസ്താനക്കെതിരായ കേസില്‍ ഹാജരാകരുതെന്ന് സിബിഐ അഭിഭാഷകനും സോളിസിറ്റര്‍ ജനറലുമായ തുഷാര്‍ മേഹ്ത്തയോട് ബിജെപി ഉന്നത കേന്ദ്രങ്ങള്‍ നിര്‍ദേശിച്ചതായി സൂചന.

സിബിഐ ഡയറക്ടറും,സ്‌പെഷ്യല്‍ ഡയറക്ടറും തമ്മിലുള്ള തര്‍ക്കം കോടതി വ്യവഹാരത്തിലേയ്ക്ക് നീങ്ങുന്നു. മൊയിന്‍ ഖുറേഷി കേസില്‍ സിബിഐ ഒന്നാം പ്രതിയാക്കിയ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് സിബിഐയുടെ തന്നെ സ്‌പെഷ്യല്‍ ഡയറ്കടര്‍ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി പരിഗണിച്ചു.

അസ്താനക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് കോടതി നിര്‍ദേശം നല്‍കി.29ന് കേസ് വീണ്ടും പരിഗണിക്കും.

അത് വരെ അസ്താനയെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ ജസ്റ്റിസ് വി.കെ. റാ എന്നിവര്‍ അംഗങ്ങളായ ബഞ്ച് ഉത്തരവിട്ടു.

സിബിഐയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്ത സ്‌പെഷ്യല്‍ ഡയറക്ടര്‍ക്ക് എതിരായ കേസില്‍ കോടതിയില്‍ ഹാജരാകില്ല.

അമിത്ഷായുടെ വിശ്വസ്തനായ തുഷാര്‍ മേഹ്തയോട് കേസില്‍ വാദിക്കണ്ടെന്ന് ബിജെപി ഉന്നത കേന്ദ്രങ്ങള്‍ നിര്‍ദേശിച്ചതായാണ് സൂചന.അതേ സമയം രാകേഷ് അസ്താനക്കെതിരെ സിബിഐ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നു.

2008 മുതല്‍ 2011 വരെ വഡോദര പോലീസ് കമ്മീഷണര്‍ ആയിരുന്നു അസ്താന. 2016 നവംബര്‍ 24,25 തിയതികളിലായ ഗുജറാത്തില്‍ നടന്ന രാകേഷ് അസ്താനയുടെ മകളുടെ വിവാഹത്തിന് ചിലവ് വഹിച്ചത് പല കേസുകളിലേയും പ്രതികളാണന്ന് സിബിഐ സംശയിക്കുന്നു.

അയ്യായിരം കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയ ഗുജറാത്തിലെ വിവാദ വ്യവസായി ചേദന്‍ സന്ദേസറയുടെ ഫാം ഹൗസിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും താമസിക്കാന്‍ സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ സൗജന്യമായി മുറികള്‍ വിട്ട് നല്‍കി. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ജോയിന്റ് ഡയറക്ടര്‍ എ.കെ.ശര്‍മ്മക്കെതിരെ രാകേഷ് അസ്താന കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കി. എ.കെ.ശര്‍മ്മയും ബന്ധുക്കളും കടലാസ് കമ്പനികളിലൂടെ തട്ടിപ്പ് നടത്തുന്നുവെന്നാണ് സ്‌പെഷ്യല്‍ ഡയറ്കടറുടെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News