പാതയോരത്തെ മുഴുവൻ അനധികൃത ഫ്ലക്സുകളും ബോർഡുകളും നീക്കണം; സർക്കാരിനും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും ഹൈക്കോടതിയുടെ കർശന നിർദ്ദേശം

കൊച്ചി : ഫ്ലക്സ് കേസിൽ സർക്കാരിനും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ഈ മാസം 30 നകം പാതയോരത്തെ മുഴുവൻ അനധികത ബോർഡുകളും നീക്കണം. ഉത്തരവ് നടപ്പാക്കിയില്ലങ്കിൽ ചെലവും നഷ്ടവും ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും .

ബോർഡുകൾ നീക്കിയെന്ന് ജില്ലാകലക്ടറും ജില്ലാ പൊലീസ് മേധാവിയും ഉറപ്പാക്കണം .തദ്ദേശ ഭരണ പ്രിൻസിപ്പൽ സെക്രട്ടറി ദേശീയ പാത ആക്ട് പ്രകാരം ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു .

കോടതിയുടെ മുൻ നിർദ്ദേശം അവഗണിച്ച കൊല്ലം കോർപറേഷൻ സെക്രട്ടറി അടുത്ത മാസം 12 ന് കോടതിയിൽ നേരിട്ടു ഹാജരാവാനും ജസ്റ്റീസ് ദേവൻ രാമ ചന്ദ്രൻ ഉത്തരവിട്ടു . കോടതിയുടെ 4 ഉത്തരവുകൾ വേണ്ട വിധം കണക്കിലെടുക്കാതിരുന്നതിന് സർക്കാരിനെ കോടതി വിമർശിച്ചു .

ഫ്ലക്സുകൾ നീക്കാൻ പൗരൻ മാർക്ക് സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർമാരെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News