സംസ്ഥാനത്തെ സ്കൂൾ പാഠ്യ പദ്ധതി സമഗ്രമായി പരിഷ്കരിക്കാൻ തീരുമാനം

സംസ്ഥാനത്തെ സ്കൂൾ പാഠ്യ പദ്ധതി സമഗ്രമായി പരിഷ്കരിക്കാൻ തീരുമാനം. ഒന്നു മുതൽ പത്ത് വരെയുള്ള ക്ളാസുകളിലെ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുക. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിന്‍റേതാണ് തീരുമാനം.

9, 10 ക്ലാസുകളിലെ പാഠപുസ്തകത്തിൽ തൊ‍ഴിൽ നൈപുണ്യം, ഐ.ടി, ദുരന്ത നിവാരണം എന്നിവ കൂടി ഉൾപ്പെടുത്താനും തീരുമാനിച്ചു.

2007ലാണ് സംസ്ഥാനത്ത് അവസാനമായി സ്കൂൾ പാഠ്യ പദ്ധതി സമഗ്രമായി പരിഷ്കരിച്ചത്. വിദ്യാഭാസമന്ത്രി സി.രവീന്ദ്രനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം കമ്മിറ്റി യോഗത്തിലാണ് 11ാം വർഷത്തിൽ പാഠ്യ പദ്ധതി പരിഷ്കരിക്കാൻ തീരുമാനിച്ചത്. ഒന്നു മുതൽ 12 വരെ ക്ളാസുകളിലെ പാഠ പുസ്തകങ്ങളാണ് പരിഷ്കരിക്കുക.

പരിഷ്കരണം 2020ലെ അധ്യയന വർഷത്തിലാണ് പൂർത്തിയായി നിലവിൽ വരുക. 2013ൽ സ്കൂൾ പാഠ്യപദ്ധതിയുടെ സമീപനത്തിൽ മാറ്റം വരുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ പരിഷ്കരിച്ചിരുന്നില്ല, ഇൗ സാഹചര്യത്തിലാണ് ഇപ്പോൾ സമഗ്ര മാറ്റം വരുന്നത്.

നിലവിൽ 9, 10 ക്ളാസുകളിലെ പാഠ പുസ്തകങ്ങളിൽ തൊ‍ഴിൽ നൈപുണ്യം, ഐ.ടി സാങ്കേതിക വിദ്യ, പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണം എന്നിവ കൂടി ഉൾപ്പെടുത്തി ഭേദഗതി വരുത്തും.

ഭാഷാ പുസ്തകങ്ങളിൽ കവിതകൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും തീരുമാനിച്ചു. കവയത്രി സുഗതകുമാരിയാണ് ഇക്കാര്യം ഉന്നയിച്ചത്. വിദ്യാർത്ഥികളിൽ വൈകാരികത, മൂല്യ ബോധം എന്നിവ കൊണ്ടുവരുന്നത് ലക്ഷ്യം വച്ചാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here