‘കോളാമ്പി’യില്‍ അരിസ്റ്റോ സുരേഷിന്റെ നായികയായി നിത്യാ മേനോന്‍

തനതായ അഭിനയ ശൈലിയിലൂടെ ആരാധക ഹൃദയങ്ങളില്‍ ഇടം പിടിച്ച അരിസ്റ്റോ സുരേഷ് നായകനാവുന്ന കോളാമ്പി ചിത്രം അണിയറയിലൊരുങ്ങുന്നു.

നിത്യാ മേനോനാണ് ചിത്രത്തില്‍ അരിസ്‌റ്റോ സുരേഷിന്റെ നായിക. 2012 ല്‍ പുറത്തിറങ്ങിയ നിത്യാ മേനോന്‍ തന്നെ നായികയായ തത്സമയം ഒരു പെന്‍കുട്ടി എന്ന ചിത്രത്തിന്റെ സംവിധായകനായ ടികെ രാജീവാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഈ ചിത്രത്തിന് ശേഷം ആറുവര്‍ഷമായി രാജീവ് സിനിമാ മേഖലയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ആംപ്ലിഫയര് നാണു എന്നാണ് സിനിമയില് അരിസ്റ്റോ സുരേഷിന്റെ കഥാപാത്രത്തിന്റെ പേര്.

ആറുവര്‍ഷത്തിന് ശേഷം തിരിച്ച് വരുന്ന രാജീവ് നിത്യയെ തന്നെ നായികയാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട ജീവിക്കുന്ന ഒരാളുടെ കഥപറയുകയാണ് ചിത്രമാണ് കോളാമ്പി.

സുപ്രീം കോടതി ഉച്ചഭാഷിണികള്‍ നിരോധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ ജീവിതത്തിലെ പ്രയാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News