പ്രൊഫ. എം കെ സാനു, കലാമണ്ഡലം ഗോപി, പ്രൊഫ. എന്‍ വി പി ഉണിത്തിരി എന്നിവര്‍ക്ക് ഡിലിറ്റ് ബിരുദം

പത്മശ്രീ കലാമണ്ഡലം ഗോപി, പ്രൊഫ. എം കെ സാനുമാഷ്, പ്രൊഫ.എന്‍ വി പി ഉണിത്തിരി എന്നിവര്‍ക്ക് ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഡി-ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. സര്‍വ്വകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ബിരുദദാനം നിര്‍വ്വഹിച്ചു.

രാജ്യം നേരിടുന്ന അസഹിഷ്ണുതയും ഹിംസാത്മകവുമായ കാര്യങ്ങളില്‍ പരിഹാരം ഉണ്ടാക്കുകയെന്ന ദൗത്യം ഏറ്റെടുക്കേണ്ട ബാധ്യത വിദ്യഭ്യാസ സാംസ്കാരിക രംഗങ്ങള്‍ക്കുണ്ടെന്ന് ആദരം ഏറ്റുവാങ്ങിക്കൊണ്ട് എം കെ സാനുമാഷ് പറഞ്ഞു.

കഥകളിയെന്ന കലാരൂപത്തിനായി സ്വന്തം ജീവിതം സമര്‍പ്പിച്ച പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്‍, മലയാള സാഹിത്യ നിരൂപണരംഗത്ത് സമഗ്ര സംഭാവന നല്‍കുന്ന പ്രൊഫ. എംകെ സാനുമാഷ്, സംസ്കൃത ഭാഷയ്ക്ക് സമഗ്ര സംഭാവന നല്‍കിയ ഡോ.എന്‍ വി പി ഉണിത്തിരി എന്നിവരെയാണ് കാലടി ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഡി-ലിറ്റ് ബിരുദം നല്‍കി ആദരിച്ചത്. സര്‍വ്വകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ബിരുദദാനം നിര്‍വ്വഹിച്ചു.

ഭാരതം ഇന്ന് നേരിടുന്ന അസഹ്ഷ്ണുതയും ഹിംസാത്മകവുമായ പല കാര്യങ്ങളിലും പരിഹാരം ഉണ്ടാക്കുകയെന്ന ദൗത്യം ഏറ്റെടുക്കേണ്ട ബാധ്യത വിദ്യാഭ്യാസ സാംസ്ക്കാരിക രംഗങ്ങള്‍ക്കുണ്ടെന്ന് ആദരം ഏറ്റുവാങ്ങിക്കൊണ്ട് എം കെ സാനുമാഷ് പറഞ്ഞു.

രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍, വൈസ് ചാൻസലർ ഡോ. ധര്‍മ്മരാജ് അടാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News