കോടതിയലക്ഷ്യ കേസ്: ജേക്കബ് തോമസ് സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞു

കോടതിയലക്ഷ്യ കേസില്‍ ജേക്കബ് തോമസ് മാപ്പ് പറഞ്ഞു. കോടതി അലക്ഷ്യ കേസിൽ മുൻ വിജിലൻസ് ഡയറക്‌ടർ ജേക്കബ് തോമസ് സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞു. ജുഡീഷ്യറിയെ അപമാനിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന്  ജേക്കബ് തോമസ് വ്യക്തമാക്കി.

ജേക്കബ് തോമസ് ഖേദം പ്രകടിപ്പിച്ചതിനെ തുടർന്ന് ഹൈകോടതിയുടെ കോടതി അലക്ഷ്യ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു.

കേന്ദ്ര വിജിലൻസ് കമ്മീഷന് 2018 ഫെബ്രുവരി 26 ന് ചീഫ് സെക്രട്ടറി മുഖാന്തിരം അയച്ച പരാതിയിൽ കേരള ഹൈകോടതിയിലെ ജഡ്ജിമാരായ പി. ഉബൈദ്, എബ്രഹാം മാത്യു എന്നിവർക്ക് എതിരെ ആരോപണം ഉന്നയിച്ചതിനും, പരാതിയുടെ ഉള്ളടക്കം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്തിനുമാണ് ജേക്കബ് തോമസിനെതിരെ ഹൈക്കോടതി കോടതി അലക്ഷ്യ നടപടി ആരംഭിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here