ക്ഷേത്രം ബ്രാഹ്മണര്‍ കവര്‍ന്നെടുത്തതാണ്; ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെ വേണമെന്നാവശ്യപ്പെട്ട് മലയരയ മഹാസഭ കോടതിയിലേക്ക്‌

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെ വേണമെന്നാവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു.

ശബരിമല അയ്യപ്പന്റെ സമാധി സ്ഥലമായിരുന്നുവെന്നും പ്രാചീനമായ ഞങ്ങളുടെ ആചാരങ്ങളും ക്ഷേത്രവും ബ്രാഹ്മണര്‍ കാലക്രമേണ തട്ടിപ്പറിക്കുകയായിരുന്നുവെന്നും ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ സജീവ്.

ചോള സൈനികര്‍ക്കെതിരെ പോരാടിയ വില്ലാളി വീരനാണ് അയ്യപ്പന്‍ ചരിത്രത്തെ തമസ്‌കരിക്കുകയാണ് ഇപ്പോള്‍ ഉള്ളവര്‍ ചെയ്യുന്നത്. ഏകദേശം ഒരു നൂറ്റാണ്ടോളം നീണ്ട കേരളത്തിലെ ചോള സൈന്യാധിപത്യത്തിന് ചരിത്രത്തില്‍ തെളിവുകളുണ്ട്.

എല്ലാ വര്‍ഷവും മകര സംക്രമ ദിവസം ആകാശത്ത് ജ്യോതിയായി പ്രത്യക്ഷപ്പെട്ടുകൊള്ളാമെന്നാണ് അയ്യപ്പന്‍ മാതാപിതാക്കള്‍ക്ക് കൊടുത്തവാക്ക്.

അതിന്റെ ഓര്‍മ്മയിലാണ് മകര സംക്രമ ദിവസത്തില്‍ മലയരയന്‍മാര്‍ പൊന്നമ്പല മേട്ടില്‍ ജ്യോതി തെളിയിച്ചിരുന്നത് എന്നാലിപ്പോള്‍ ഞങ്ങളെ അവിടെ നിന്നും ആട്ടിയോടിച്ചു.

വളര്‍ത്തച്ഛനായ പന്തള രാജാവിനെ കുറിച്ച് പറയുന്നവര്‍ എന്തുകൊണ്ട് അയ്യപ്പന് ജന്‍മം നല്‍കിയവരെ കുറിച്ച് പറയുന്നില്ലെന്നും പികെ സജീവ് ചോദിക്കുന്നു.

മലയരയ വിഭാഗം പതിനെട്ടു മലകളിലായി താമസിച്ചിരുന്നവരായിരുന്നു. ഈ 18 മലകളെയാണ് ശബരിമലയിലെ 18 പടികൾ സൂചിപ്പിക്കുന്നത്. ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്നും സജീവ് പറഞ്ഞിരുന്നു.

ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാർ മലയരയവിഭാഗമായിരുന്നുവെന്നും 1902ൽ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് അധികാരം സ്ഥാപിക്കുകയായിരുന്നുവെന്നും നേരത്തെ പി കെ സജീവ് വ്യക്തമാക്കിയിരുന്നു.

മലയരവിഭാഗമാണ് കാലാകാലങ്ങളായി കരിമലക്ഷേത്രത്തിലും ശബരിമലക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്. 1902ൽ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂർണമായും തട്ടിപ്പറിച്ചെടുത്തു.

1883ല്‍ സാമുവല്‍ മറ്റീര്‍ എഴുതിയ നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍ എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ടെന്നും സജീവ് പറയുന്നു.

ശബരി മലയരയ വിഭാഗത്തില്‍പ്പെട്ട സ്ത്രീയായിരുന്നു എന്നാല്‍ ഇപ്പോള്‍ മലയരയ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ ഇപ്പോള്‍ ശബരിമലയില്‍ പോകാറില്ല എന്നാല്‍ ആരെങ്കിലും പോകുന്നതിന് ഞങ്ങള്‍ എതിരുമല്ല കാരണം നമ്മള്‍ ജീവിക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News