ജ്വല്ലറിയില്‍ നിന്നും പട്ടാപ്പകല്‍ വള മോഷണം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍.എറണാകുളം ബ്രോഡ് വേയിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണവള മോഷ്ടിച്ച സ്നേഹ വൈശാലിനെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുവതി സ്വര്‍ണ്ണ വള മോഷ്ടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

ക‍ഴിഞ്ഞ ദിവസമാണ് ബ്രോഡ്വേയിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം നടന്നത്. ഉച്ചയോടെ ജ്വല്ലറിയിലെത്തിയ യുവതി കടക്കാരന്‍റെ കണ്ണുവെട്ടിച്ച് സ്വര്‍ണ്ണ വള മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിരുന്നു.

കടക്കാരനുമായി സംസാരിക്കുകയായിരുന്ന യുവതി ശ്രദ്ധ തിരിച്ച ശേഷം സ്വര്‍ണ്ണവളയെടുത്ത് ബാഗിലേക്ക് വെക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്.

വള മോഷണം പോയതറിഞ്ഞ ജ്വല്ലറിയുടമ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതി തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശിനി സ്നേഹ വൈശാലാണെന്ന് തിരിച്ചറിഞ്ഞു.

തുടര്‍ന്ന് 28കാരിയായ സ്നേഹയെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like