എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റിന്‍റെ വീടിന് നേരെ ആക്രമണം

എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷിന്റെ വീടിന് നേരെ ആക്രമണം.

ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് ആക്രമണം ഉണ്ടായത്

മുഖം മൂടി ധരിച്ച സംഘമാണ് ആക്രമണം നടത്തിയത്

ആറ്റിങ്ങൽ കോരാണിയിലെ വീടിന് നേരെ ആക്രമണം ഉണ്ടാവുമ്പോൾ വിനീഷിന്റെ അച്ഛനും , അമ്മയും മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്.

ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് എന്ന സംശയം. ഈ കഴിഞ്ഞ ദിവസം തോന്നയ്ക്കൽ സ്കൂളിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. അതിൻറെ തുടർച്ചയായിട്ടാണ് ആക്രമണം എന്നതാണ് സംശയം.

പ്രദേശത്തെപ്പറ്റി കൃത്യമായ ധാരണയുള്ള വരാണ് അക്രമികൾ എന്നാണ് പൊലീസ് നിഗമനം സിസിടിവി ഉണ്ടായിരുന്ന ഒരു സ്ഥലം ഒഴിവാക്കിയാണ് അക്രമികൾ ആക്രമണത്തിനായി എത്തിയത് ഇതോടെയാണ് പ്രദേശത്തെപ്പറ്റി കൃത്യമായി അറിയാവുന്ന ആളുകളാണ് സംഘർഷത്തിന് പിന്നിൽ എന്ന് സംശയം പോലീസിനു ബലപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here