ശബരിമല സ്ത്രീപ്രവേശന വിധി; പുനഃപരിശോധനാ ഹർജി പരിഗണിക്കാമെന്ന സുപ്രീംകോടതി തീരുമാനത്തില്‍ നിയമവിദഗ്ദ്ധര്‍ക്കിടയില്‍ ഭിന്നാഭിപ്രായം

ശബരിമല സ്ത്രീപ്രവേശന വിധിയിലെ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി തീരുമാനത്തില്‍ നിയമവിദഗ്ദ്ധര്‍ക്കിടയില്‍ രണ്ട് അഭിപ്രായം. പുനപരിശോധന ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ തുറന്ന് കോടതിയില്‍ വാദം കേട്ട് മുന്‍ ഉത്തരവ് റദാക്കിയത് ഒരിക്കല്‍ മാത്രം.

ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി തുറന്ന് കോടതിയില്‍ വാദം കേട്ട സൗമ്യാ കേസിലെ പുനപരിശോധന ഹര്‍ജിയിലടക്കം മുന്‍ ഉത്തരവുകള്‍ സുപ്രീംകോടതി അംഗീകരിച്ചതാണ് ചരിത്രം.

ഭരണഘടനയുടെ 137ആം ചട്ട പ്രകാരം പാര്‍ലമെന്റ് പാസാക്കിയ നിയമടക്കം പുനപരിശോധിക്കാന്‍ സുപ്രീംകോടതിയിക്ക് കഴിയും.അതിന്റെ അടിസ്ഥാനത്തിലാണ് സ്വന്തം വിധികള്‍ സുപ്രീംകോടതി വീണ്ടും പരിശോധിക്കുന്നത്. 1966ലും 2002ലെ രൂപ അശോക് ഹൂഡ കേസിലും പുനപരിശോധന ഹര്‍ജികള്‍ നല്‍കുന്നതിനെക്കുറിച്ച് കൃത്യമായ വിധി ന്യായം ഉണ്ട്.

ഇത് പ്രകാരം വിധി പറഞ്ഞ ജസ്റ്റിസുമാര്‍ അവരുടെ ചേമ്പറില്‍ ഹര്‍ജികള്‍ പരിശോധിക്കും. ഇതിനായി മുതിര്‍ന്ന അഭിഭാഷകന്‍ വിധിയിലെ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി ഹര്‍ജി നല്‍കണം. പുനപരിശോധന ഹര്‍ജി പരിഗണിക്കുന്ന സമയം അഭിഭാഷകനോ പ്രതികളോ വാദികളോ ചേമ്പറില്‍ ഉണ്ടാകില്ല. ചേമ്പര്‍ വിട്ട് തുറന്ന് കോടതിയിലേയ്ക്ക് ഒരിക്കല്‍ വിധി പറഞ്ഞ കേസ് വീണ്ടും പരിഗണിക്കുന്നത് അത്യാപൂര്‍വ്വം.

ഏറ്റവും അവസാനം പുനപരിശോധന ഹര്‍ജിയില്‍ തുറന്ന് കോടതിയില്‍ വാദം കേട്ടത് കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ സൗമ്യാ കേസിലാണ്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി ഗോവിന്ദചാമിയുടെ വധശിക്ഷ മാറ്റി ജീവപര്യന്ത്യം ആക്കിയതിനെ മുന്‍ ജസ്റ്റിസ് മാര്‍കണ്ടേയ കഠ്ജു വിമര്‍ശിച്ചതാണ് തുറന്ന് കോടതിയിലേയ്ക്ക് കേസ് വീണ്ടും എത്തിച്ചത്.

അന്ന് കഠ്ജു നേരിട്ട് എത്തി വാദിച്ചിട്ടും മുന്‍ ഉത്തരവ് സുപ്രീംകോടതി തിരുത്തിയില്ല. 2 ജി സ്‌പെക്ട്രം കേസില്‍ മൊബൈല്‍ കമ്പനികള്‍ക്ക് ലഭിച്ച സ്‌പെക്ട്രം ലൈസന്‍സുകള്‍ റദാക്കിയ 2012 മാര്‍ച്ചിലെ വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കി. അന്ന് തുറന്ന് കോടതിയില്‍ വാദം കേട്ട സുപ്രീംകോടതി പഴയ വിധി പൂര്‍ണ്ണമായും തള്ളി കളയാന്‍ തയ്യാറായില്ല.

അതേ സമയം മെഡിക്കല്‍ എന്‍ഡ്രന്‍സിനുള്ള നീറ്റ് പരീക്ഷ 2013ല്‍ സുപ്രീംകോടതി റദാക്കിയെങ്കിലും പുനപരിശോധന ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ നിബന്ധനകളോടെ പുനസ്ഥാപിച്ചു. പക്ഷെ ഈ കേസില്‍ കേന്ദ്ര സര്‍ക്കാരായിരുന്നു ഹര്‍ജിക്കാര്‍. എന്നാല്‍ വ്യക്തികളോ സംസ്ഥാനങ്ങളോ നല്‍കുന്ന പുനപരിശോധന ഹര്‍ജികളൊന്നും ലക്ഷ്യം കണ്ടിട്ടില്ല.

ശബരിമല കേസിലെ പുനപരിശോധന ഹര്‍ജികളുടെ ലക്ഷ്യം കോടതി പരിശോധിക്കും. പന്ത്രണ്ട് വര്‍ഷം നീണ്ട വാദത്തില്‍ പറഞ്ഞത് ആവര്‍ത്തിക്കുകയാണ് ഹര്‍ജിക്കാര്‍ ചെയ്യുന്നതെങ്കില്‍ അത് കടുത്ത വിമര്‍ശനത്തിനും ഇടയാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News