ചാമ്പ്യനന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് യുവന്‍റസിന് തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് യുവന്‍റസിന്‍റെ ജയം.

സൂപ്പര്‍ സ്ട്രൈക്കര്‍ റൊൻാള്‍ഡോയുടെ തിരിച്ചുവരവ് കൊണ്ട് ശ്രദ്ധേയമായ മത്സരത്തില്‍ 17ാം മിനിട്ടില്‍ ഡിബാലയാണ് യുവന്‍റസിന് വേണ്ടി വിജയഗോള്‍ കണ്ടെത്തിയത്.

മൂന്ന് മത്സരങ്ങളും ജയിച്ച യുവന്‍റസ് ഗ്രൂപ്പ് എച്ചില്‍ ഒന്നാംസ്ഥാനത്താണ്. അതേ സമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരിക്കല്‍കൂടി സ്വന്തം മൈതാനിയില്‍ ആരാധകര്‍ക്ക് മുന്നില്‍ തലകുനിക്കേണ്ടി വന്നു.

തോല്‍വികള്‍ തുടര്‍ക്കഥയായതോടെ ലുക്കാക്കുവിനും, പോഗ്ബക്കും എതിരെ വിമര്‍ശനങ്ങളും ശക്തമായി