എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി.എ വിനീഷിന്‍റ് വീടിന് നേരെ ആർ എസ് എസ് ആക്രമണം. ഇന്ന് പുലർച്ചെ രണ്ടര മണിയോടെ മുഖം മൂടി ധരിച്ച സംഘമാണ് ആക്രമണംനടത്തിയത്. അക്രമികൾ വീട്ടുപകരണങ്ങളും വീട്ടിനു മുന്നിലുണ്ടായിരുന്ന ബൈക്കും അടിച്ചു തകർത്തു.

പുലർച്ചെ രണ്ടരമണിയോടെ വിനീഷിന്‍റെ ആറ്റിങ്ങൽ കോരാണിയിലെ വീടിന് നേരെ ആക്രമണം ഉണ്ടാവുമ്പോൾ വിനീഷിന്റെ അച്ഛനും അമ്മയും മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്.മുഖം മൂടി ധരിച്ച എട്ടംഗ സംഘമാണ് ആക്രമണംനടത്തിയത്.

വാതിൽ തകർത്ത് വീടിന്‍റെ ഉള്ളിൽ കടന്ന അക്രമികൾ വീട്ടുപകരണങ്ങൾ അടിച്ച് തകർത്തു വീട്ടിലുണ്ടായിരുന്നവരെ ചീത്ത വിളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്തു.വീടിനുമുന്നിലുണ്ടായിരുന്ന ബൈക്കും ഇവർ അടിച്ചു തകർത്തു.

കഴിഞ്ഞ ദിവസം തോന്നയ്ക്കൽ സ്കൂളിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. അതിന്‍റെ പ്രതികാരമെന്നോണം ആർ എസ് എസ് പ്രവർത്തകർ നടത്തിയ അക്രമം എന്നാണ് സംശയം.കൂടാതെ സംശയാസ്പതമായി പ്രദേശത്ത് ആർ എസ് എസ് പ്രവർത്തകൾ എത്തയതായി കണ്ടവരുമുണ്ട്.

പ്രദേശത്തെപ്പറ്റി കൃത്യമായ ധാരണയുള്ള വരാണ് അക്രമികൾ എന്നാണ് പൊലീസ് നിഗമനം സിസിടിവി ഉണ്ടായിരുന്ന ഒരു സ്ഥലം ഒഴിവാക്കിയാണ് അക്രമികൾ എത്തിയതെന്നും.

പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും ആറ്റിങ്ങൾ പൊലീസ് പറഞ്ഞു. സി പി ഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങി നേതാക്കൾ വിനീഷിന്‍റെ വീട് സന്ദർശിച്ചു.