സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അലോക് വര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചു

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അലോക് വര്‍മ്മ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.ഹര്‍ജിയില്‍ വെള്ളിയാഴ്ച്ച് അടിയന്തര വാദം കേള്‍ക്കും.അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് ഡയറക്ടറെ മാറ്റിയതെന്ന് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

റാഫേല്‍ അഴിമതി അന്വേഷണം തടയാനാണ് സിബിഐ ഡയറക്ടറെ മേല്‍ നടപടിയുണ്ടായതെന്നും പ്രശാന്ത് ഭൂഷണും വിമര്‍ശിച്ചു.അതേ സമയം പുതിയ ഡയറക്ടര്‍ ചുമതലയേറ്റതിന് പിന്നാലെ സിബിഐ ആസ്ഥാനത്ത് കൂട്ട സ്ഥലം മാറ്റം.മുന്‍ ഡയറക്ടറുടെ വിശ്വസ്തരായ 14 ഉദ്യോഗസ്ഥരെ രാജ്യത്തെ പല ഭാഗത്തേയ്ക്ക് മാറ്റി.

കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെതിരെ അലോക് വര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണ്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി, എ.കെ.ഗോയല്‍ എന്നിവരുടെ ബഞ്ചിന് മുമ്പില്‍ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട്.തുടര്‍ന്ന് വെള്ളിയാഴ്ച്ച അലോക് വര്‍മ്മയുടെ ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും.

ചട്ട പ്രകാരം രണ്ട് വര്‍ഷത്തേയ്ക്കാണ് ഡയറക്ടര്‍ നിയമനം.അതിനിടയില്‍ മാറ്റരുതെന്ന സുപ്രീംകോടതി നിര്‍ദേശവും കേന്ദ്ര സര്‍ക്കാര്‍ കാറ്റില്‍ പറത്തി.അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ സിബിഐ ഡയറക്ടറെ മാറ്റിയതെന്ന് സീതാറാം യെച്ചൂരി വിമര്‍ശിച്ചു. റാഫേല്‍ കേസിന്റെ അന്വേഷണം ആരംഭിക്കുമെന്നതും ഡയറക്ടറെ മാറ്റാന്‍ കാരണമായിരിക്കാമെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടികാട്ടി.

രാത്രി 11.30ന് അലോക് വര്‍മ്മയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.തൊട്ട് പിന്നാലെ അര്‍ദ്ധരാത്രി 1.30ന് നാഗേശ്വര്‍ റാവു താത്കാലിക ഡയറക്ടറായി ചചുമതലേയറ്റു. പുതിയ ഡയറക്ടര്‍ നാഗേശ്വര്‍ റാവു സ്ഥാനമേറ്റതിന് പിന്നാലെ സിബിഐയില്‍ കൂട്ട സ്ഥലമാറ്റ ഉത്തരവ് പുറത്തിറക്കി.

സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ കേസ് അന്വേഷിക്കുന്ന അഡീഷണല്‍ ഡയറക്ടര്‍ എ.കെ.ശര്‍മ്മയെ പോര്‍ട് ബ്ലയറിലേയ്ക്ക് മാറ്റി.അസ്താക്കെതിരായ മറ്റ് ആറ് കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here