എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം; പതാക ജാഥയ്ക്ക് മഹാരാജാസ് കോളേജില്‍ ഉജ്ജ്വല സ്വീകരണം

കൊച്ചി: എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായുളള പതാക ജാഥയ്ക്ക് എറണാകുളം മഹാരാജാസ് കോളേജില്‍ ഉജ്ജ്വല സ്വീകരണം.

മതഭ്രാന്തന്മാരാല്‍ കുത്തേറ്റ് രക്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ സ്വന്തം കാമ്പസില്‍ പതാകജാഥയെ സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. ജാഥാ ക്യാപ്റ്റനായ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം വിജിനെ വിദ്യാര്‍ത്ഥികള്‍ ഹാരമണിയിച്ച് സ്വീകരിച്ചു.

അഭിമന്യുവിന്റെ നാടായ വട്ടവടയില്‍ നിന്ന് തിങ്കളാഴ്ച ആരംഭിച്ച ജാഥ അഖിലേന്ത്യാ സമ്മേളനം നടക്കുന്ന ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ 30ന് എത്തിച്ചേരും.

ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെയാണ് എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News