‘ജീവിതത്തിലെ മഹാഭാഗ്യങ്ങളില്‍ ഒന്നാണ് ലാലേട്ടനൊപ്പമുള്ള ആ വേഷം’; അനുഭവങ്ങള്‍ പങ്കുവച്ച് ബീന ആന്റണി

മോഹന്‍ലാലിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ ആരാധകരുമായി പങ്കുവച്ച് സീരിയല്‍ താരം ബീന ആന്റണി. യോദ്ധ സിനിമയുടെ സെറ്റില്‍ നിന്നുള്ള അനുഭവങ്ങളാണ് ബീന പറയുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷമാണ് ബീന ചെയ്തത്. സെറ്റില്‍ എല്ലാവരോടും വളരെ വിനയത്തോടും പെരുമാറുന്ന ആളാണ് ലാലെന്നും തനിക്ക് ഒരു സഹോദരനോടുള്ള സ്‌നേഹമാണ് അദ്ദേഹത്തോടെന്നും ബീന പറയുന്നു.

”ഭയ ഭക്തി ബഹുമാനത്തോടെ ഞാന്‍ കാണുന്ന ലാലേട്ടനോട് കൂടുതല്‍ ഇന്റീമെസി കാണിച്ചു അഭിനയിക്കണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ശരിക്കും ടെന്‍ഷന്‍ ആയി. ലാലേട്ടന്‍ ഭക്ഷണം കഴിക്കുന്ന പാത്രത്തില്‍ നിന്ന് ഞാനും കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ പേടി കൊണ്ടുള്ള ഒരു മടി ഉണ്ടായിരുന്നു.”

”പക്ഷെ ലാലേട്ടന്‍ നമ്മളെ വളരെ കൂളായി നിര്‍ത്തുന്നത് കൊണ്ട് അതിനൊക്കെ സാധിച്ചു. ഇന്നും യോദ്ധയിലെ ലാലേട്ടന്റെ സഹോദരി കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകര്‍ എന്നോട് പറയാറുണ്ട്. ജീവിതത്തില്‍ കിട്ടിയ മഹാഭാഗ്യങ്ങളില്‍ ഒന്നാണ് യോദ്ധയിലെ വേഷം”.-ബീന പറയുന്നു.

സിനിമയില്‍ ചെറിയ റോളുകള്‍ ചെയ്താണ് ബീന ആന്റണി അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ഇപ്പോള്‍ സീരിയലില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുകയാണ് ബീന ആന്റണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News