ക്ഷേത്ര പ്രവേശന വിളംബര ദിനം വിപുലമായി ആചരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം

ക്ഷേത്ര പ്രവേശന വിളംബര ദിനം വിപുലമായി ആചരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. നവംബർ 12നാണ് ക്ഷേത്രപ്രവേശന വിളംബരദിനം. ജില്ലാതല ദിനചാരണത്തിന്‍റെ ചുമതല മന്ത്രിമാർക്കാണ്.

പ്രളയത്തിൽ വീട് തകർന്നവർക്കുള്ള നഷ്ടപരിഹാരത്തിന്‍റെ അനുപാതവും മന്ത്രിസഭ അംഗീകരിച്ചു. 75 ശതമാനത്തിന് മുകളിൽ കെടുപാടുണ്ടായവർക്ക് പൂർണ നഷ്ടപരിഹാരം നൽകാനാണ് തീരുമാനം.

1936 നവംബർ 12നാണ് ക്ഷേത്രപ്രവേശന വിളംബരം ചിത്തിര തിരുനാൾ ബാലരാമവർമ്മ പുറപ്പെടുവിച്ചത്. വിളംബരത്തിന്‍റെ 82ാം വാർഷികം വിപുലമായി ആചരിക്കാനാണ് മന്ത്രിസഭാ തീരുമാനം. നവംബർ 10 മുതൽ 12 വരെയായി പ്രഭാഷണങ്ങൾ, ആശയ പ്രചരണത്തിന്‍റെ ഭാഗമായി പ്രദർശനം എന്നിയാണ് സംഘടിപ്പിക്കുക.

ഒാരോ ജില്ലകളിലും ഇതിന്‍റെ ഭാഗമായുള്ള പരിപാടികൾ നടത്തും. അതാത് മന്ത്രിമാർക്കായിരിക്കും ജില്ലാതല ദിനാചരണ പരിപാടിയുടെ ചുമതല. ശബരിമല യുവതി പ്രവേശന വിധിയുടെയും നിലവിലെ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാർ തീരുമാനം.

പ്രളയത്തിൽ വീട് തകർന്നവർക്കുള്ള നഷ്ടപരിഹാരത്തിന് പ്രത്യേക അനുപാതവും സർക്കാർ തയ്യാറാക്കി. വീടുകൾക്ക് 75 ശതമാനവും അതിനു മുകളിലും കെടുപാട് ഉണ്ടായവർക്ക് പൂർണ നഷ്ടപരിഹാരമായ 4 ലക്ഷം രൂപ നൽകുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.

15 ശതമാനം വരെ കെടുപാട് സംഭവിച്ച വീടുകൾക്ക് 10,000 രൂപ, 16 മുതൽ 29 ശതമാനം വരെ കെടുപാടുണ്ടെങ്കിൽ 60,000 , 30 മുതൽ 59 ശതമാനം വരെയുളള കെടുപാടുകൾക്ക് ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരം, 60 മുതൽ 74 ശതമാനം വരെ വീടുകൾക്ക് കെടുപാടുണ്ടായവർക്ക് രണ്ടര ലക്ഷം എന്നിങ്ങനെയാകും നഷ്ടപരിഹാരത്തിന്‍റെ അനുപാതം. നഷ്ടപരിഹാരം എത്രയും വേഗത്തിൽ വിതരണം ചെയ്യാനും സർക്കാർ നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News