92 കാരിക്ക് വൃദ്ധസദനത്തില്‍ 102 കാരന്‍റെ മര്‍ദനം; കുറ്റം തെളിഞ്ഞാല്‍ ഏ‍ഴ് വര്‍ഷം വരെ തടവ്

വൃദ്ധസദനത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 92കാരിയായ സഹവാസിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച 102കാരന്‍ പൊലീസ് പിടിയിലായി. സിഡ്‌നിയിലെ കിഴക്കന്‍ മേഖലയിലെ ഒരു വൃദ്ധസദനത്തില്‍ ചൊവ്വാഴ്ച്ച ഉച്ചഭക്ഷണ സമയത്തായിരുന്നു അക്രമം.

നൂറു വയസ്സുകാര്‍ കുറ്റക്കാരാകുന്ന കേസുകള്‍ മുമ്പുണ്ടായിട്ടെങ്കിലും നൂറു കടന്നവര്‍ക്കെതിരെയുള്ള പരാതികളും കേസുകളും വളരെ അപൂര്‍വമാണ്.

അധികൃതര്‍ അറിയിച്ചതനുസരിച്ച് പൊലീസ് ഉടന്‍ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സഹവാസിയായ വൃദ്ധയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ കോടതിയില്‍ ഹാജരാക്കിയ വൃദ്ധന് അടുത്ത മാസം 20 വരെ ജാമ്യം അനുവദിച്ചു.

അടുത്ത മാസം 20ന് വൃദ്ധനെ വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇയാള്‍ക്ക് ഏ‍ഴ് വര്‍ഷം വരെ തടവ് ലഭിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here