ശബരിമല സ്ത്രീപ്രവേശനം; ശ്രീധരന്‍ പിള്ളയ്ക്കും കൊല്ലം തുളസിക്കും ക്ഷേത്രം തന്ത്രിക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജികള്‍; സുപ്രീംകോടതിയെ സമീപിച്ചത് മലയാളികളായ സ്ത്രീകള്‍

ദില്ലി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജികള്‍.

മലയാളികളായ രണ്ട് സ്ത്രീകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീംകോടതി വിധിക്കെതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, ബിജെപി നേതാവും നടനുമായ കൊല്ലം തുളസി, പത്തനംതിട്ടയിലെ ബിജെപി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്‍, പി.രാമവര്‍മ രാജ എന്നിവര്‍ക്ക് എതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടിയും മറ്റൊരു സ്ത്രീയും കോടതിയെ സമീപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News