പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപി ഭരണത്തിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി

പാലക്കാട് മുനിസിപ്പിലാറ്റിയില്‍ ബിജെപി ഭരണത്തിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. ചെയര്‍പേ‍ഴ്സണും വൈസ് ചെയര്‍പേ‍ഴ്സണുമെതിരെയാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.

നേരത്തെ അഞ്ച് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാര്‍ക്കെതിരെ നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ നാലിലും ബിജെപിക്ക് തിരിച്ചടി നേരിട്ടിരുന്നു.

സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാര്‍ക്കെതിരെ നല്‍കിയ അവിശ്വാസ പ്രമേയങ്ങള്‍ വിജയം കണ്ടതിന്‍റെ ആത്മവിശ്വാസത്തിലാണ് പാലക്കാട് മുനിസിപ്പിലാറ്റിയില്‍ ബിജെപിയെ ഭരണത്തില്‍ നിന്ന് പുറന്തള്ളാന്‍ യുഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്.

ചെ‍യര്‍പേ‍ഴ്സണ്‍ പ്രമീളാ ശശിധരനും വൈസ് ചെയര്‍മാന്‍ കൃഷ്ണകുമാറിനുമെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് കോ‍ഴിക്കോട് റീജിയണല്‍ ജോയിന്‍റെ ഡയറക്ടര്‍ക്ക് കൈമാറി.

കോണ്‍ഗ്രസിന്‍റെ 17 അംഗങ്ങളും വെല്‍ഫയര്‍ പാര്‍ടിയുടെ ഒരംഗവുമാണ് അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പിട്ടിരിക്കുന്നത്.

അവിശ്വാസ പ്രമേയം വിജയിച്ചാല്‍ മതനിരപേക്ഷ കക്ഷികളുമായി സഹകരിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍ പറഞ്ഞു.

നേരത്തെ അഞ്ച് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാര്‍ക്കെതിരെ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ നാലിലും ബിജെപിക്ക് തിരിച്ചടി നേരിട്ടിരുന്നു.

യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ സിപിഐഎം പിന്തുണച്ചതോടെ പൊതുമരാമത്ത് – ക്ഷേമകാര്യ- വിദ്യാഭ്യാസ- വികസനകാര്യ സ്ഥിരംസമിതികളിലെ അദ്ധ്യക്ഷ സ്ഥാനം ബിജെപിക്ക് നഷ്ടമായി.

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ രണ്ട് സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം സിപിഐഎമ്മിനും രണ്ടെണ്ണം യുഡിഎഫിനും ലഭിച്ചു.

ബിജെപി-24, യുഡിഎഫ് 18, സിപിഐഎം 9- വെല്‍ഫയര്‍ പാര്‍ടി – 1 എന്നിങ്ങനെയാണ് മുനിസിപ്പാലിറ്റിയിലെ കക്ഷി നില.

തിരഞ്ഞെുടുപ്പ് കേസുള്ളതിനാല്‍ യുഡിഎഫ് സ്വതന്ത്ര്യന് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ക‍ഴിയില്ല. അവിശ്വാസ പ്രമേയത്തെ സിപിഐഎം പിന്തുണച്ചാല്‍ മുനിസിപ്പാലിറ്റി ഭരണം ബിജെപിക്ക് നഷ്ടമാവും.

സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയ ആദ്യ മുനിസിപ്പാലിറ്റിയായിരുന്നു പാലക്കാട്. മൂന്ന് വര്‍ഷത്തെ ഭരണത്തിനിടെ നിരവധി അ‍ഴിമതി ആരോപണങ്ങള്‍ ബിജെപിക്കെതിരെ ഉയര്‍ന്നു വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News