സാഹിത്യകാരന്‍ ശൂരനാട് രവി അന്തരിച്ചു

പ്രശസ്ത സാഹിത്യകാരന്‍ ശൂരനാട് രവി (75) അന്തരിച്ചു. മരണത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ അനുശോചിച്ചു.

നാടന്‍ കലയെയും വാദ്യ കലയേയും പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തിയ കലാകാരനായിരുന്നു ശൂരനാട് രവി എന്നും മന്ത്രി പറഞ്ഞു.

സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് ശൂരനാട് ഇഞ്ചക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും.

ഓണപ്പന്ത്, കിളിപ്പാട്ടുകള്‍, ഭാഗ്യത്തിലേക്കുളള വഴി, പൊങ്കല്‍പ്പാട്ട്, അക്ഷരമുത്ത് എന്നിവയ്ക്കു പുറമേ തമിഴില്‍ നിന്ന് നാടോടിക്കഥകളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News