10,000 റണ്‍സ് പൂര്‍ത്തിയാക്കി കോഹ്‌ലി; മറികടന്നത് സച്ചിന്റെ റെക്കോര്‍ഡ്

വിശാഖപട്ടണം: ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 10,000 റണ്‍സ് നേടി റെക്കോര്‍ഡ് കുറിച്ച് വിരാട് കോഹ്‌ലി.

205 ഇന്നിംഗ്‌സില്‍നിന്ന് 36 സെഞ്ചുറി ഉള്‍പ്പെടെയാണ് കോഹ്‌ലി പതിനായിരം ക്ലബില്‍ സ്ഥാനം നേടിയത്.

വിശാഖപട്ടണത്തില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലാണ് കോഹ്‌ലിയുടെ നേട്ടം പിറന്നത്. 10,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരവും ലോകത്തിലെ 13നുമാണ് കോഹ്‌ലി.

സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്. 2001ല്‍ 259 ഇന്നിംഗ്‌സില്‍ നിന്നാണ് സച്ചിന്‍ 10,000 ക്ലബില്‍ സ്ഥാനം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here