ശബരിമലയില്‍ അക്രമം നടത്തിയവരെ പിടിക്കാന്‍ പ്രത്യേക പോലീസ് സംഘം; മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയില്‍ കനത്ത സുരക്ഷാ മുന്നൊരുക്കങ്ങളുമായി പൊലീസ്

ശബരിമലയില്‍ അക്രമം നടത്തിയവരെ പിടിക്കാന്‍ പ്രത്യേക പോലീസ് സംഘം രൂപീകരിച്ചു.എസ് പി മാരുടെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിക്കുക.

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയിൽ കനത്ത സുരക്ഷയൊരുക്കാൻ മുന്നൊരുക്കങ്ങളുമായി പോലീസ്. പ്രവേശനത്തിന് പാസ് മാതൃക ഏർപ്പെടുത്താനും,

ഭക്തർക്ക് സന്നിധാനത്ത് തങ്ങുന്നതിന് സമയക്രമങ്ങൾ ഏർപ്പെടുത്താനും പോലീസിൽ ആലോചന. ഇന്ന് ചേർന്ന ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടയത്

നിലയ്ക്കലും പമ്പയിലും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഭക്തര്‍ക്കും നേരെ അക്രമം അ‍ഴിച്ച് വിട്ടവരെ പിടികൂടുന്നതിനായി എസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം രൂപീകരിക്കാനാണ് ഇന്ന് ചേര്‍ന്ന പോലീസ് ഉന്നതതലയോഗം തീരുമാനിച്ചത്.

ശബരിമലയിൽ എത്തുന്ന ഭക്തർക്ക് തിരുപതി മാതൃകയിൽ പാസ് ഏർപ്പെടുത്തുന്ന കാര്യം സർക്കാർ ആലോചിക്കുന്നതിന് പിന്നാലെയാണ് സുരക്ഷ അവലോകനത്തിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് ചേർന്നത്.

ശബരിമലയിൽ എത്തുന്ന ഭക്തർക്ക് സന്നിധാനത്ത് തങ്ങുന്നതിന് ഇനി പരമാവധി 24 മണിക്കൂർ ആവും അനുവദിക്കുക.

ഇവർക്ക് പാസ് നൽകും. ബാക്കി ഭക്തർക്ക് നിലയ്ക്കലിൽ ബേസ് ക്യാബിൽ കഴിയാം. സന്നിധാനത്തെ വിവിധ ഗസ്റ്റ് ഹൗസുകളിൽ കഴിയുന്നതിനുള്ള പരമാവധി സമയവും 24 മണിക്കൂർ ആവും.

സുരക്ഷ ഒരുക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ പോലീസിന്റെ തന്നെ ഒന്നിലേറെ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കാൻ ആലോചന ഉണ്ട്.

മെറ്റൽ ഡിക്റ്ററ്റുകൾ സ്ഥപിച്ചാവും ഭക്തരെ കടത്തിവിടുക . NDRF , അക്കമുള്ള കേന്ദ്രസേനകളുടെ കൂടുതൽ കമ്പനി ഇത്തവണ ശബരിമലയിൽ ഉണ്ടാവും.

കേരള പോലീസിന്റെ കമാൻസോ ഫോഴ്സിന്റെ ഒരു ട്രൂപ്പ് കൂടി ശബരിമലയിലെത്തും . എന്നാൽ നിർദ്ദേശങ്ങളിൽ പലതിനും അന്തിമ രൂപം ആയില്ലെന്നും സർക്കാരും.

വിവിധ വകുപ്പുകളുമായി ഇനിയും ചർച്ച വേണ്ടി വരുമെന്ന് ഡിജിപി ലോക് നാഥ് ബെഹറ പീപ്പിളിനോട് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News