സിബിഐയില്‍ നാഗേശ്വര്‍ റാവുനെതിരേയും അഴിമതി ആരോപണങ്ങള്‍; നിയമനം റഫേല്‍ കേസിന്‍റെ തുടര്‍ നടപടികള്‍ അട്ടിമറിക്കാനെന്ന് പ്രതിപക്ഷം

അലോക് വര്‍മ്മയെ മാറ്റി സിബിഐ ഡയറക്ടറായി നിയമിച്ച നാഗേശ്വര്‍ റാവുനെതിരേയും കടുത്ത അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്. ഭൂമി തട്ടിപ്പ്, കേസ് അട്ടിമറിക്കല്‍ തുടങ്ങി നിരവധി പരാതികള്‍ നാഗേശ്വര്‍ റാവിനെതിരെയുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടികാട്ടുന്നു.

സിബിഐയുടെ വിശ്യാസ്യത കാത്തു സൂക്ഷിക്കാനെന്ന് പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ ഡയറക്ടര്‍ അലോക് വര്‍മ്മയെ മാറ്റി ജോയിന്റ് ഡയറക്ടറായ നാഗേശ്വര്‍ റാവുനെ നിയമിച്ചത്. എന്നാല്‍ അര്‍ദ്ധരാത്രിയിലെ ഈ നടപടിയിലൂടെ നിയമിതനായ സിബിഐയുടെ പുതിയ തലവന്റെ മുൻകാല ചെയ്തികള്‍ പുതിയ വിവാദങ്ങള്‍ വഴി തുറക്കുന്നു.

തമിഴ്‌നാട്ടിലെ എച്ച്.ടിഎല്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസ് നാഗേശ്വര്‍ റാവു അട്ടിമറിച്ചതായി എം.കെ.സ്റ്റാലില്‍ ചൂണ്ടികാട്ടുന്നു.വ്യാജ കമ്പനികള്‍ വഴി ഭാര്യ സന്ധ്യയുടെ പേരില്‍ ഭൂമി വാങ്ങിയതായും ,വ്യാജ രേഖകള്‍ ഉപയോഗിച്ച് ഒടീഷയില്‍ ഭൂമി സ്വന്തമാക്കിയതായും നാഗേശ്വര്‍ റാവുനെതിരെ പരാതികള്‍ ഉണ്ട്.

അലോക് വര്‍മ്മ സിബിഐ ഡയറക്ടറായിരിക്കെ ഈ ആരോപണങ്ങളില്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ടിരുന്നു.എന്നാല്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ചീഫായിരുന്ന കെ.വി.ചൗധരി നാഗേശ്വര്‍ റാവുന് വേണ്ടി അന്വേഷണ അനുമതി നല്‍കിയില്ല.

റാവുവിന്റെ നിയമനത്തിലൂടെ റഫേല്‍ കേസിന്‍രെ തുടര്‍ നടപടികള്‍ അട്ടിമറിക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News