ജലന്ധറില്‍ മലയാളി വെെദികന്‍റെ ദുരൂഹ മരണം; തുടര്‍നടപടി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ച ശേഷമെന്ന് ബന്ധുക്കള്‍; വെെദികന് നേരിടേണ്ടി വന്നത്, ഫ്രാങ്കോ മുളയ്ക്കലിന്‍റെ അനുയായികളിൽ നിന്ന് കടുത്ത മാനസിക പീഡനം

കൊച്ചി: ജലന്ധറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം സിബിഐ അന്വേഷണം അടക്കം തുടര്‍നടപടികളുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് ബന്ധുക്കള്‍.

മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അനുയായികളിൽ നിന്ന് ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് മാനസിക പീഡനം നേരിട്ടിരുന്നുവെന്നും സഹോദരൻ ജോസ് കുര്യൻ ആരോപിച്ചു. ഇന്നലെ വൈകിട്ടോടെ നാട്ടിലെത്തിച്ച വൈദികന്‍റെ മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പള്ളിപ്പുറം സെൻറ് മേരീസ് ചർച്ചില്‍ സംസ്കരിക്കും.

കന്യാസ്ത്രീ പിഡന കേസില്‍ ഫ്രാങ്കോയ്ക്കെതിരെ മൊ‍ഴി നല്‍കിയ ശേഷം ഫ്രാങ്കോ മുളയ്ക്കലിന്‍റെ അനുയായികളിൽ നിന്ന് കടുത്ത മാനസിക പീഡനം ഫാദർ കുര്യാക്കോസ് കാട്ടുതറ നേരിട്ടിരുന്നുവെന്ന് സഹോദരന്‍ ജോസ് കുര്യന്‍ ആരോപിച്ചു. അദ്ദേഹത്തെ മുഖ്യ ചുമതലകളില്‍ നിന്നും നീക്കി മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ജലന്ധറിലെ പോസ്റ്റുമാർട്ടം നടപടികളില്‍ തങ്ങൾക്ക് തൃപ്തിയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റുേമാർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം സിബിഐ അന്വേഷണം പോലുളള ഭാവി നടപടികൾ തീരുമാനിക്കുമെന്നും ബന്ധുക്കൾ വ്യകതമാക്കി

ചൊവ്വാ‍ഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ഇന്‍ഡിഗോ വിമാനത്തിലാണ് ഫാദർ കുര്യാക്കോസ് കാട്ടുതറ യുടെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. ജലന്ധറിലെത്തിയ വൈദികന്‍റെ സഹോദരനും ബന്ധുക്കളുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

കൊച്ചിയിൽ നിന്ന് ചേർത്തല പള്ളിപ്പുറത്തെ വീട്ടിലേക്ക് കൊണ്ടു പോയ മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പള്ളിപ്പുറം സെൻറ് മേരീസ് ചർച്ചില്‍ സംസ്കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News