‘എന്നെ കണ്ടാല്‍ കളങ്കപ്പെടുന്നവന്‍ എങ്ങനെ ഈശ്വരനാകും’; ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് എബിവിപിയുടെ വനിതാ നേതാവ്

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് എബിവിപിയുടെ വനിതാ വിഭാഗം നേതാവ് .

എന്നെ കണ്ടാല്‍ കളങ്കപ്പെടുന്നവന്‍ എങ്ങനെ ഈശ്വരനാകുമെന്ന് എബിവിപി നേതാവിന്‍റെ ചോദ്യം. ആര്‍എസ്എസ് മാസികയായ കേസരിയിലെ‍ഴുതിയ അഭിപ്രായത്തിലാണ് എബിവിപിയുടെ തിരുവനന്തപുരം ജില്ലയിലെ നേതാവ് അഞ്ജനാ സുജിത്തിന്‍റെ തുറന്ന് പറച്ചില്‍

ഒക്ടോബര്‍ മാസം പുറത്തിറങ്ങിയ കേസരി മാസികയില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ പറ്റി എ‍ഴുതിയ അഭിപ്രായത്തിലാണ് തിരുവനന്തപുരം എംജി കോളേജിലെ വിദ്യാര്‍ത്ഥിനിയും, എബിവിപിയുടെ തിരുവനന്തപുരം ജില്ലയിലെ വനിതാ വിഭാഗം ചുമതലക്കാരിയുമായ അഞ്ജനാ സുജിത്ത് സ്തീ പ്രവേശന വിധിയെ സ്വാഗതം ചെയ്തത്.

എന്നെ കണ്ടാല്‍ കളങ്കപെടുന്നവന്‍ എങ്ങനെ എന്‍റെ ഇൗശ്വരനാകുമെന്ന് എബിവിപി നേതാവ് ചോദിക്കുന്നു. ഈ വിധി എല്ലാ തരത്തിലുമുളള സ്ത്രീ വിവേചനത്തിന്‍റെ തുടക്കമാകണമെന്നും ഇത് എല്ലാ മതത്തിലേക്കും പടരണമെന്നും അഞ്ജന കൂട്ടിചേര്‍ക്കുന്നു. ശബരിമലയില്‍ പോകാന്‍ തയ്യാറാവുന്ന സ്ത്രീകളെ തടയരുതെന്നും, പോകേണ്ടവര്‍ പോകട്ടെയെന്നുമാണ് അഞ്ജന എ‍ഴുതിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ ആര്‍എസ്എസിന്‍റെ ഒരു മുതിര്‍ന്ന നേതാവിന്‍റെ മകളാണ് അഞ്ജനാ സുജിത്ത് . സ്ത്രീകളെ ശബരിമലയില്‍ തടഞ്ഞ സംഘപരിവാറിന്‍റെ നീക്കത്തിനെതിരെ എബിവിപിയിലടക്കം എതിര്‍സ്വരങ്ങള്‍ ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നത്.

പാര്‍ട്ടിയുടെ മുഖപത്രത്തില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ലേഖനം എ‍ഴുതിയതിന് പിന്നാലെ ജില്ലയില്‍ അറിയപെടുന്ന എബിവിപി നേതാവിന്‍റെ പരസ്യപ്രഖ്യാപനം സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്.

എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് അഞ്ജന പീപ്പിള്‍ ടിവിയോട് പറഞ്ഞു. തിരുവനന്തപുരം എംജി കോളേജിലെ ഇക്കണോമിക്സ് വിഭാഗം വിദ്യാര്‍ത്ഥിനിയാണ് അഞ്ജനാ സുജിത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News