സ്ത്രീകൾക്കെതിരായ സാമ്പത്തിക കുറ്റകൃത്യങ്ങൾ വർധിക്കുന്നു; തട്ടിപ്പുകൾക്ക് ഇരയാകുന്നവരില്‍ കൂടുതല്‍ വീട്ടമ്മമാര്‍: സംസ്ഥാന വനിതാ കമ്മീഷൻ

സ്ത്രീകൾക്കെതിരായ സാമ്പത്തിക കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷൻ. കണ്ണൂരിൽ വനിതാ കമ്മീഷൻ നടത്തിയ ഏകദിന അദാലത്തിൽ ഇത്തരത്തിലുള്ള അഞ്ച് പരാതികളാണ് ലഭിച്ചത്. സ്ത്രീകളെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷൻ വ്യക്തമാക്കി.

സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഇ എം രാധയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ട്രേറ്റിൽ നടത്തിയ ഏകദിന അദാലത്തിലാണ് സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന പരാതിയുമായി നിരവധി സ്ത്രീകൾ എത്തിയത്.വിദേശ ജോലി വാഗ്ദാനം ചെയ്തുള്ള സാമ്പത്തിക തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ് , റിയൽ എസ്റ്റേറ്റ് തട്ടിപ്പ് തുടങ്ങിയവയ്ക്കാണ് സ്ത്രീകളെ ഇരകളാക്കുന്നത്.

വീട്ടമ്മമാരാണ് കൂടുതലും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത്.സ്ത്രീകൾക്ക് എതിരെ നടക്കുന്ന സാമ്പത്തിക കുറ്റകൃത്യ കേസുകളിൽ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഇ എം രാധ പറഞ്ഞു.

സംസ്ഥാനത്ത് വ്യാപകമായി സ്ത്രീകളെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെന്നും കമ്മീഷൻ പറഞ്ഞു.കണ്ണൂരിലെ അദാലത്തിൽ ലഭിച്ച പരാതികൾ പരിശോധിച്ച് കുറ്റക്കാർക്ക് എതിരെ ഉടൻ നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ അംഗം ഇ എം രാധ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here