പയ്യോളിയിൽ പൂജാരിയെ ആക്രമിച്ചു സ്വർണ്ണമാല അടങ്ങിയ ബാഗ് കവർന്നു

കോഴിക്കോട് പയ്യോളിയിൽ പൂജാരിയെ ആക്രമിച്ചു സ്വർണ്ണമാല അടങ്ങിയ ബാഗ് കവർന്നു. കീഴൂർ മഹാശിവ ക്ഷേത്ര പൂജാരി ഹരീന്ദ്രനാഥൻ നമ്പൂതിരിയാണ് ആക്രമിക്കപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ചു മണിക്ക് ക്ഷേത്ര വളപ്പിൽ വെച്ചാണ് സംഭവം.

ബൈക്കിലെത്തിയ സംഘം മുഖത്തേക്ക് രാസവസ്തു ഒഴിച്ച ശേഷം ബാഗ് തട്ടിയെടുക്കുകയായിരുന്നു. കണ്ണിന് ഗുരുതര പരിക്കേറ്റ ഹരീന്ദ്രനാഥൻ നമ്പൂതിരിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ കുറിച്ച് പയ്യോളി പോലീസ് അന്വേഷണം തുടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News