ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് എബിവിപി നേതാവ്; ബിജെപി നേതൃത്വത്തിന്റെ നിലപാടിനോട് യോജിപ്പില്ല; വിധിയെ അനുകൂലിച്ച് ലേഖനമെഴുതിയതിന് പിന്നാലെ വധഭീഷണി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് എബിവിപി വനിതാ വിഭാഗം നേതാവായ ശ്രീ പാര്‍വതിയും.

ആര്‍എസ്എസ് മാസികയായ കേസരിയിലെഴുതിയ അഭിപ്രായത്തിലാണ് എബിവിപി തിരുവനന്തപുരം നഗരപ്രമുഖ് കൂടിയായ ശ്രീ പാര്‍വതി സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നത്.

എബിവിപി സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ക്കും സമാന അഭിപ്രായമാണുള്ളതെന്നും ശ്രീ പാര്‍വതി കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ആചാരങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ആവശ്യമാണെന്നും സുപ്രീംകോടതി വിധിയില്‍ ആഹ്ലാദിക്കുന്നെന്നും ശ്രീ പാര്‍വതി പറഞ്ഞു.

യഥാര്‍ത്ഥ വിശ്വാസികള്‍ കലാപത്തിന് ശ്രമിക്കില്ലെന്നും ആര്‍ത്തവം അശുദ്ധമല്ലെന്നും ശ്രീ പാര്‍വതി കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു

ആര്‍എസ്എസ് മുഖപത്രത്തില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ലേഖനം എഴുതിയതിന് പിന്നാലെ തനിക്ക് നേരെ വധഭീഷണി ഉയര്‍ന്നിട്ടുണ്ടെന്നും ശ്രീ പാര്‍വതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News