രാഹുല്‍ ഈശ്വറിന്റേത് രാജ്യ ദ്രോഹപ്രവര്‍ത്തനം; തുടര്‍പദ്ധതി എന്തെന്ന് പരിശോധിക്കണമെന്ന് മന്ത്രി കടകംപള്ളി

കൊച്ചി: ശബരിമലയില്‍ കലാപത്തിന് ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവാണ് രാഹുല്‍ ഈശ്വറിന്റെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തല്‍ എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

യുദ്ധതന്ത്രങ്ങള്‍ക്ക് സമാനമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു ശബരിമലയെ കളങ്കമാക്കാന്‍ ഉള്ള ശ്രമമാണ് രാഹുലിന്റെ നേതൃത്വത്തില്‍ നടന്നത്. രാജ്യ ദ്രോഹപ്രവര്‍ത്തനമാണിത്. ഇത് പോലീസ് പരാജയപ്പെടുത്തി.

അപകടകരമായ സാഹചര്യം ഒഴിവാക്കിയത് പോലീസിന്റെ ആത്മസംയമനമാണ്. കബളിപ്പിക്കപ്പെട്ട വിശ്വാസികള്‍ ഇത് മനസിലാക്കണം.

രാഹുല്‍ ഈശ്വറിന്റെയും സംഘത്തിന്റെയും തുടര്‍ പദ്ധതി എന്തെന്ന് പോലീസ് പരിശോധിക്കണമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News