27 ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ആവശ്യം രാഷ്ട്രപതി തള്ളി

വരുമാനം ലഭിക്കുന്ന പദവി വഹിച്ചതിന് ദില്ലിയിലെ 27 ആം ആദ്മി പാര്‍ട്ടി എംഎല്‍എ മാരെ അയോഗ്യരാക്കണമെന്ന ആവശ്യം രാഷ്ട്രപതി തള്ളി. രോഗി കല്യാണ്‍ സമിതി അധ്യക്ഷ പദവിയിലുള്ള എംഎല്‍എ മാരെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. അതേസമയം ദില്ലി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആക്രമിച്ച് കേസില്‍ അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള 13 പേര്‍ക്ക് പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു.

രോഗി കല്യാണ്‍് സമിതി അധ്യക്ഷ പദവിയിലുള്ള ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ വരുമാനം ലഭിക്കുന്ന പദവി വഹിക്കുന്നുവെന്നും ഇവരെ അയോഗ്യരാക്കണമെന്നുമായിരുന്നു ആവശ്യം. വിഷയത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടിയിരുന്നു.. വരുമാനം ലഭിക്കുന്ന പദവിയുടെ പരിധിയില്‍ ആപ്പ് എംഎല്‍എമാരുടെ സ്ഥാനങ്ങള്‍ വരില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയെ അറിയിച്ചു.

തുടര്‍ന്നാണ് രാഷ്ട്രപതി എംഎല്‍എ മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളിയത്. അതേസമയം ദില്ലി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആക്രമിച്ച് കേസില്‍ അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള 13 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. 50000രൂപയുടെ ബോണ്ടിന്മേലാണ് കോടതി ജാമ്യം അനുവദിച്ചത്. കേസ് കോടതി ഡിസംബര്‍ 7 ന് വീണ്ടും പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News