വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഢിക്ക് കുത്തേറ്റു; ആക്രമിച്ചത് സെല്‍ഫി എടുക്കണമെന്ന് പറഞ്ഞ് വന്നയാള്‍

വിശാഖപട്ടണം: വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഢിക്ക് കുത്തേറ്റു. വിശാഖപട്ടണം എയര്‍പോര്‍ട്ടില്‍ വച്ചാണ് സംഭവം.

എയര്‍പോര്‍ട്ടിന്റെ വിഐപി ലോഞ്ചില്‍ ഇരിക്കുകയായിരുന്ന ജഗന്‍മോഹന്‍ റെഡ്ഢിയെ കോഴിപ്പോരിനും മറ്റും ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. ജഗന്‍മോഹന്റെ ഇടം കൈക്കാണ് കുത്തേറ്റത്. ജഗന്‍മോഹനൊപ്പം സെല്‍ഫി എടുക്കണമെന്ന് പറഞ്ഞ് എത്തിയയാളാണ് അക്രമം നടത്തിയത്.

പരുക്കേറ്റ ജഗന്‍മോഹനെ ഉടന്‍ സംഭവസ്ഥലത്ത് നിന്ന് മാറ്റി. ജഗന്‍മോഹന് എയര്‍പോര്‍ട്ടില്‍ വച്ചുതന്നെ പ്രാഥമിക ശ്രുശ്രൂഷ നല്‍കി. മുറിവ് സാരമല്ലെന്ന് സംഭവത്തിന് സാക്ഷികളായ സുരക്ഷാ ജീവനക്കാര്‍ പറഞ്ഞു.

രക്ഷപെടാന്‍ ശ്രമിച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. എയര്‍പോര്‍ട്ട് ക്യാന്റീന്‍ ജീവനക്കാരനായ ശ്രീനിവാസാണ് അക്രമം നടത്തിയതെന്ന് സൂചനകളുണ്ട്. അക്രമത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തത വരാത്തതിനാല്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News