എ.കെ.ജി. പഠന ഗവേഷണ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ്‌ പരിഷ്‌കാരങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു

എ.കെ.ജി. പഠന ഗവേഷണ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ്‌ പരിഷ്‌കാരങ്ങള്‍ എന്ന സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഈ മാസം 30 ന് 10 മുതല്‍ എ.കെ.ജി ഹാളില്‍വെച്ച്‌ നടക്കുന്ന സെമിനാര്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും.

സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അധ്യക്ഷതവഹിക്കുന്ന സമ്മേളനത്തില്‍ സിപിഐ(എം) പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌. രാമചന്ദ്രന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തും.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ,സിപിഐ (എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങി നിരവധി പ്രമുഖർ സെമിനാറിൽ സംസാരിക്കും.

രാജ്യത്ത്‌ നിലനില്‍ക്കുന്ന തിരഞ്ഞെടുപ്പ്‌ സമ്പ്രദായവുമായി ബന്ധപ്പെട്ട്‌ പരിഷ്‌കാരങ്ങൾ വരുത്തേണ്ടത്‌ അനിവാര്യവും അടിയന്തിരവുമാകുന്ന പശ്ചാത്തലത്തിലാണ്‌ എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം തിരഞ്ഞെടുപ്പ്‌ പരിഷ്‌കാരങ്ങൾ എന്ന സെമിനാർ സംഘടിപ്പിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News