ശബരിമല വിഷയം മുന്‍ നിര്‍ത്തി പൊലീസുകാര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന സംഘപരിവാറിന്‍റെ മറ്റൊരു വ്യാജ പ്രചാരണം കൂടെ പൊളിഞ്ഞു

സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഒരു കല്ല് വെച്ച നുണകൂടി പൊളിയുന്നു. ശബരിമലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ നേരിട്ടത് പോലീസ് വേഷത്തില്‍ നേരിട്ടത് ആര്യനാട്ടെ ഡിവൈഎഫ്ഐ നേതാവ് ആണെന്ന കളളമാണ് പൊളിയുന്നത്.

സംഘപരിവാര്‍ പ്രവര്‍ത്തകരെ നേതിട്ടത് യത്ഥാര്‍ത്ഥ പോലീസ് തന്നെ. കെഎപി അഞ്ചാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഒാഫീസറായ ആഷിക്കിന്‍റെ ചിത്രമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തെറ്റായി പ്രതരിപ്പിച്ചത്.

അതിനിടെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 1400 ഒാളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വാട്ട്സ്അപ്പ് ഗ്രൂപ്പുികളിലും, സോഷ്യല്‍ മീഡിയാ പാറ്റ്ഫോംമുകളിലും ക‍ഴിഞ്ഞ ദിവസം പ്രചരിച്ച ചിത്രങ്ങളിലെന്നായിരുന്നു ഇത്.

തിരുവനന്തപുരം ആര്യനാട്ടെ ഡിവൈഎഫ്ഐ നേതാവ് പോലീസ് യൂണിഫോമില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു എന്നായിരുന്നു ആരോപണങ്ങളത്രയും.

പന്തളത്തെ വിവാദ നായകനായ സംഘപ്രവര്‍ത്തകന്‍ ശ്രീജിത്ത് പന്തളം മുതല്‍ കോണ്‍ഗ്രസ് നേതാവ് സാജന്‍ ഉത്തരംക്കോട് അടക്കമുളള നിരവധി പേരാണ് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത്.

എന്നാല്‍ ചിത്രങ്ങളില്‍ കാണുന്ന ആള്‍ ഡിവൈഎഫ്ഐ നേതാവ് അല്ല, മറിച്ച് യത്ഥാര്‍ത്ഥ പോലീസ് ഒാഫീസിര്‍ തന്നെയാണ്.

തൊടുപു‍ഴ സ്വദേശിയും , കെഎപി അഞ്ചാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഒാഫീസറായ ആഷിക്കിന്‍റെ ചിത്രമാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തെറ്റായി പ്രതരിപ്പിച്ചത്.

ഇതോടെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വെട്ടിലായി .ഇവരുടെ പേരില്‍ പോലീസ് കേസെടുക്കും.

അതിനിടെ സംസ്ഥാനമെമ്പാടുമായുളള അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 257 കേസുകള്‍ പോലീസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.

ഇതിനോടകം 1400 ലേറെ ആളുകളെ അറസ്റ്റ് ചെയ്ത് ക‍ഴിഞ്ഞു. അക്രമസംഭവങ്ങളുടെ കേന്ദ്ര സ്ഥാനമായ പത്തനിതിട്ട ജില്ലയില്‍ ആണ് കൂടുതല്‍ കേസുകള്‍ രജിസ്ട്രര്‍ ചെയ്തത്.

50 ഒാളം കേസുകള്‍ രജിസ്ട്രര്‍ ചെയ്യുകയും, 169 ഒാളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.ശബരിമലയില്‍ അക്രമം നടത്തുന്ന ആള്‍ക്കൂട്ടത്തിന്‍റെ ഫോട്ടോകള്‍ പോലീസ് ആസ്ഥാനത്ത് നിന്ന് എസ്പിമാര്‍ക്ക് അയച്ച് കൊടുത്തതിനെ ചൊല്ലി വിവാദം ഉണ്ടാക്കാനുളള നീക്കവും സംഘപരിവാര്‍ പ്രവര്‍ത്തതര്‍ ആരംഭിച്ചിട്ടുണ്ട്.

ഫോട്ടോയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ടു എന്ന പേരിലാണ് വിവാദം. എന്നാല്‍ പുറത്ത് വന്ന ചിത്രങ്ങള്‍ ലുക്ക് ഒൗട്ട് നോട്ടീസ് അല്ല എന്നതാണ് വസ്തുത.

ആളുകളെ തിരിച്ചറിയുക മാത്രമാണ് പോലീസ് ഉദ്യേശിക്കുന്നതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News