ജ്യോതിര്‍ഗമയ ശ്രേഷ്ഠ മാധ്യമ പുരസ്‌കാരം എന്‍പി ചന്ദ്രശേഖരന്

തിരുവനന്തപുരം: ജ്യോതിര്‍ഗമയുടെ നാലാമത് ശ്രേഷ്ഠ കര്‍മ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ശ്രേഷ്ഠ മാധ്യമ പുരസ്‌കാരത്തിന് കൈരളി പീപ്പിള്‍ ടിവി ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരന്‍ അര്‍ഹനായി. ശ്രേഷ്ഠ കര്‍മ്മ പുരസ്‌കാരത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പിസി ചാക്കോയും അര്‍ഹനായി. ജ്യോതിര്‍ഗമയ ധന്വന്തരി പുരസ്‌കാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ഷാജി പ്രഭാകരനും ലഭിച്ചു.

അടുത്ത മാസം നാലിന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഓഡിറ്റോറിയത്തില്‍ ഡോ. ജി മാധവന്‍ നായര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബി അജയകുമാറാണ് അവാര്‍ഡു വിവരം പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News