സ്വര്‍ണ മത്സ്യങ്ങളുമായി ഗ്രാന്‍ഡ് മാസ്റ്റര്‍ ജിഎസ് പ്രദീപ്; മുഖ്യമന്ത്രി സ്വിച്ചോണ്‍ നിര്‍വഹിച്ചു

ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് സിനിമാ സംവിധായകനാവുന്നു. സ്വർണ മത്സ്യങ്ങൾ എന്ന സിനിമയുടെ സ്വിച്ചോൺ കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കുട്ടികളിലൂടെ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് സ്വർണ്ണ മത്സ്യങ്ങൾ. ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപിന്‍റെ ആദ്യ സംവിധാന സംരംഭത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ചോൺ നിർവഹിച്ചു.

എല്ലാ ആശംസകളും അറിയിച്ച മുഖ്യമന്ത്രി സംവിധായകന് ചില ഉപദേശങ്ങളും നൽകിയാണ് വേദി വിട്ടത്.
സ്കൂൾ കലോത്സവ താരങ്ങളായി ചിത്രത്തിലെത്തുന്നവർ തന്നെയാണ് പ്രധാന കഥാപാത്രങ്ങളെന്ന് സംവിധായകൻ ജി.എസ് പ്രദീപ് പറഞ്ഞു.

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സംവിധാകൻ രഞ്ജിത്ത് ചിത്രത്തിന്‍റെ ആദ്യ ക്ലാപ് അടിച്ചു.

സ്കൂൾ കലോത്സവം താരങ്ങളായ തൃശൂർ സ്വദേശിനി ജെസ്മിയ, കണ്ണൂരുകാരൻ വിനിൽ ഫൈസൽ എന്നിവരും സ്വർണ്ണ മത്സ്യങ്ങളിലൂടെ സിനിമയെന്ന വലിയ ക്യാൻവാസിലേക്ക് ചുവട് വയ്ക്കുകയാണ്.

സുധീർ കരമന,സിദ്ധിഖ് അടക്കമുള്ള താരങ്ങളും ചിത്രത്തിലുണ്ടാവും. ബിജിപാലാണ് സംഗീതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel