ക്രിക്കറ്റ് ലോകം മത്സരിക്കുകയാണ് അയാളെ അഭിനന്ദിക്കാന്‍; റെക്കോര്‍ഡ് നഷ്ടത്തില്‍ ക്രിക്കറ്റ് ദൈവത്തിനും പറയാനുണ്ട്

വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനം സമനിലയില്‍ കലാശിച്ചെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഇന്നിംഗ്സാണ് ക്യാപ്റ്റന്‍ വിരാട് കോഹിലി കാ‍‍ഴ്ചവച്ചത്.

130 പന്തുകളില്‍ അയാള്‍ പി‍ഴുതെറിഞ്ഞത് നിര‍വധി റെക്കോര്‍ഡുകളാണ്. കൂട്ടത്തില്‍ ആരാധകരുടെ ക്രിക്കറ്റ് ദൈവം സച്ചിന്‍റെ റെക്കോര്‍ഡും പിന്നിലായിരിക്കുന്നു.

ഏകദിനത്തില്‍ എറ്റവും വേഗത്തിലെ 10000 റണ്‍സ് 205 ഇന്നിംഗ്സില്‍ നിന്നാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. 259 ഇന്നിംഗ്സുകളില്‍ നിന്ന് 10000 തികച്ച സച്ചിന്‍റെ റെക്കോര്‍ഡാണ് ഇതോടെ പിന്നിലായത്.

ക്രിക്കറ്റ് ലോകം ഇന്ത്യന്‍ നായകന്‍റെ റെക്കോര്‍ഡ് നേട്ടത്തോടെ പ്രതികരിച്ചത് ഇങ്ങനെ

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ : സ്ഥിരതയോടും ഗാഭീര്യത്തോടും കൂടി നിങ്ങള്‍ ബാറ്റ് ചെയ്യുന്നത് അവിശ്വസനീയമാണ്. 10000 ക്ലബിലെത്തിയതിന് അഭിനന്ദനങ്ങള്‍. റണ്‍സൊഴുക്ക് തുടരട്ടെ

മൈക്കല്‍ വോണ്‍: മുന്‍ ഇംഗ്ലണ്ട് നായകന്‍: ഒരു ജീനിയസിനോട് തോല്‍ക്കുന്നതില്‍ നിങ്ങള്‍ മോശം വിചാരിക്കേണ്ട കാര്യമില്ല, കോഹ്ലി അത്തരത്തിലുള്ള ഒരു ജീനിയസാണ്

ബ്രയാന്‍ ലാറ: അവിശ്വസനീയമാണ് അയാളുടെ ബാറ്റിങ്, മറ്റൊന്നും പറയേണ്ട കാര്യമില്ല

സുനില്‍ ഗവാസ്‌ക്കര്‍: ഒരു നല്ല കളിക്കാരനാകാന്‍ നിങ്ങള്‍ക്ക് കഴിവ് മാത്രം ഉണ്ടായാല്‍ മതി. എന്നാല്‍ ഇതിഹാസ താരമാകാന്‍ നിങ്ങള്‍ക്ക് കോഹ്ലിക്കുള്ളതുപോലെയുള്ള മനോഭാവം ആവശ്യമാണ്

നാസര്‍ ഹുസൈന്‍: ടീം എങ്ങനെ കളിക്കുന്നു എന്ന് നിങ്ങള്‍ക്ക് അറിയണമെങ്കില്‍ നിങ്ങള്‍ ചുമ്മാ കോഹ്ലിയുടെ മുഖത്തേക്കൊന്ന് നോക്കിയാല്‍ മതി

വിവ് റിച്ചാര്‍ഡ്‌സ്: കോഹ്ലി ബാറ്റു ചെയ്യുന്നതു കാണാന്‍ എനിക്കിഷ്ടമാണ്. അയാള്‍ എന്നെത്തന്നെയാണ് ഓര്‍മ്മിപ്പിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News