സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്ത സംഭവം; അലോക് വര്‍മ്മയുടെ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയത് ചോദ്യം ചെയ്ത് മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രജ്ജന്‍ ഗോഗോയ് ജസ്റ്റിസ് എസ്.കെ.കൗൾ, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.

ലോക്പാല്‍ നിയമമനുസരിച്ച് പ്രധാനമന്ത്രി, ചീഫ്ജസ്റ്റിസ് പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന സമിതിയാണ് സിബിഐ ഡയറക്ടറെ നിയമിക്കുക . ഇത്തരത്തില്‍ നിയമിച്ച ഒരു ഡയറക്ടറെ കേന്ദ്രത്തിന് നീക്കാന്‍ സാധിക്കില്ലെന്നിരിക്കെയാണ് കേന്ദ്രം ഒരു രാത്രിയോടെ അലോക് വര്‍മ്മയെ നീക്കം ചെയ്തത്.

അ‍ഴിമതിക്കേസില്‍പ്പെട്ട മോദി അനുയായിയായ സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ സംര്കഷിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കമെന്നും ഇതിന്‍റെ ഭാഗമായാണ് അസ്താനക്കെതിരെകോ‍ഴ അന്വേഷണത്തിന് മുതിര്‍ന്ന സിബിഐയിലെ ഒന്നാമനായ, അലോക് വര്‍മ്മയെ നീക്കിയതെന്നു പ്രതിപക്ഷവും ആരോപിക്കുന്നു.

സിബിഐയിലെ തെറ്റായ രാഷ്ട്രീയ ഇടപെടലുകളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി സിബിഐ ഓഫീസുകള്‍ ഉപരോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News