62-മത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം; ആദ്യ സ്വര്‍ണം തിരുവനന്തപുരത്തിന്

തിരുവനന്തപുരം: അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. ആദ്യ സ്വര്‍ണം ആതിഥേയരായ തിരുവനന്തപുരത്തിന്. 3000 മീറ്റര്‍ ജൂനിയര്‍ ബോയിസില്‍ തിരുവനന്തപുരംസായിയിലെ സല്‍മാന്‍ ഫാറുഖാണ് സ്വര്‍ണം നേടിയത്. രണ്ടാം സ്ഥാനം മാര്‍ബസേലിയോസ് കോതമംഗലത്തിന്‍റെ അമിത് എന്‍ബിയ്ക്ക്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റില്‍ ഇന്ന് 31 ഫൈനലുകളാണുള്ളത്. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും. ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങൾ. സ്കൂളുകളിൽ കോതമംഗലം മാർബേസിലും ജില്ലകളിൽ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News